വൈദ്യുതി ട്രാൻസ്​ഫോർമറിൽനിന്ന്​ ഓയില്‍ ചോർത്തി

കാസര്‍കോട്: വൈദ്യുതി ബോർഡി​െൻറ ട്രാന്‍സ്‌ഫോർമറുകളില്‍നിന്ന് 1.60 ലക്ഷം രൂപയുടെ ഓയില്‍ മോഷ്ടിച്ചു. വിദ്യാനഗര്‍ സ്വകാര്യ ആശുപത്രിക്ക് മുന്നിലെ ട്രാന്‍സ്‌ഫോർമറില്‍ നിന്നാണ് ഓയിൽ ചോർത്തിയെടുത്തത്. കഴിഞ്ഞദിവസം ട്രാന്‍സ്‌ഫോർമര്‍ പരിശോധിച്ചപ്പോഴാണ് ഓയില്‍ ചോർത്തിയെടുത്തതായി കണ്ടെത്തിയത്. ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബി കാസര്‍കോട് സെക്ഷൻ അസി. എൻജിനീയറുടെ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്തു. കഴിഞ്ഞ ജൂണ്‍ ആറിനാണ് ട്രാന്‍സ്‌ഫോർമറില്‍ ഓയില്‍ നിറച്ചത്. ഇതിനോടടുത്ത ദിവസങ്ങളിലാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നതായി പരാതിയിൽ പറഞ്ഞു. നേരേത്ത എരിയാലിൽ ദേശീയപാതക്കരികിലെ ട്രാൻസ്ഫോർമറിലും ഒായിൽമോഷണം നടത്തിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.