കണ്ണൂർ: ടൗൺസ്ക്വയറിൽ ഷീ ടോയ്ലറ്റ് പ്രവർത്തനം തുടങ്ങി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. ലയൺസ് ക്ലബ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ ലയൺസ് ക്ലബ്, ഫെഡറല്‍ ബാങ്കിെൻറയും ഐഡിസൈന്‍ ഇൻറീരിയേഴ്സിെൻറയും സഹകരണത്തോടെയാണ് ടോയ്ലറ്റ് നിർമിച്ചത്. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനാണ് പ്രവര്‍ത്തനചുമതല. ഭാരവാഹികളായ എം. സുധീഷ്, മുഹമ്മദ് അന്‍സാരി, നവീണ്‍ ലക്ഷ്മണൻ, കെ. ശിവപ്രസാദ്, സായി കിരൺ, ഫെഡറല്‍ ബാങ്ക് റീജനല്‍ ഹെഡ് വി.സി. സന്തോഷ് കുമാർ, ചീഫ് മാനേജര്‍ സുരേന്ദ്ര മോഹൻ, ഐഡിസൈന്‍ ഗ്രൂപ് സി.ഇ.ഒ മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.