തലശ്ശേരി: കോടിയേരി മുക്കിൽപീടികയിൽ നിർമിച്ച ടി.സി. സുരേന്ദ്രൻ സ്മാരക ബസ് കാത്തിരിപ്പുകേന്ദ്രം സി.പി.െഎ ജില്ല അസിസ്റ്റൻറ് സെക്രട്ടറി സി.പി. ഷൈജൻ ഉദ്ഘാടനംചെയ്തു. നഗരസഭാംഗം കെ.ഇ. ഗംഗാധരൻ അധ്യക്ഷതവഹിച്ചു. നഗരസഭാംഗം എം.വി. സ്മിത, പി.വി. ബാലകൃഷ്ണൻ, അബ്ദുറഹ്മാൻ മാസ്റ്റർ, കെ. വിജയൻ, ഷിബു പി. നാരായണൻ എന്നിവർ സംസാരിച്ചു. റേഷൻകാർഡ് വിതരണം തലശ്ശേരി: തലശ്ശേരി താലൂക്കിലെ റേഷൻകടകളിൽനിന്ന് വിതരണസമയത്ത് റേഷൻകാർഡുകൾ കൈപ്പറ്റാത്ത തലശ്ശേരി മുനിസിപ്പാലിറ്റിയിലും ധർമടം ഗ്രാമപഞ്ചായത്തിലും ഉൾപ്പെട്ട മുഴുവൻ റേഷൻകടകളിലെയും കാർഡുകൾ ആഗസ്റ്റ് 22നും ചൊക്ലി, കതിരൂർ, ന്യൂ മാഹി, എരഞ്ഞോളി, പന്ന്യന്നൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ടവർക്ക് ആഗസ്റ്റ് 23നും പാനൂർ മുനിസിപ്പാലിറ്റിയിലും കുന്നോത്ത്പറമ്പ്, തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തുകളിലും ഉൾപ്പെട്ട മുഴുവൻ റേഷൻകടകളിലെയും കാർഡുകൾ ആഗസ്റ്റ് 24നും തലശ്ശേരി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് സപ്ലൈ ഒാഫിസിൽ വിതരണംചെയ്യും. കാർഡുടമയോ കാർഡിൽ ഉൾപ്പെട്ട വ്യക്തിയോ തിരിച്ചറിയൽ കാർഡ്, നിലവിലുള്ള റേഷൻകാർഡ് എന്നിവസഹിതം സപ്ലൈ ഒാഫിസിലെത്തി കാർഡ് കൈപ്പറ്റണം. മുൻഗണന വിഭാഗക്കാർ 50 രൂപയും മുൻഗണന ഇതരവിഭാഗക്കാർ 100 രൂപയും കാർഡ് വില നൽകണം. പട്ടികവർഗക്കാർക്ക് സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.