ശ്രീകണ്ഠപുരം: ഭർതൃമതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങളായി മൊയാലം തട്ടിലെ സ്വകാര്യ ബസ് ഡ്രൈവർ കരിമ്പിൽ ജിൽസെൻറ ഭാര്യ ദിവ്യയെയാണ് (25) മരിച്ചനിലയിൽ കണ്ടെത്തിയത്. മൂന്നുവർഷം മുമ്പായിരുന്നു ജിൽസനുമായുള്ള പ്രണയവിവാഹം. ഏരുവേശ്ശി യു.പി സ്കൂളിന് സമീപത്തെ രാമൻകുട്ടി-ജാനകി ദമ്പതികളുടെ മകളാണ്. ഏകമകൻ: -ജോഷ്വ. സഹോദരങ്ങൾ: ദീപ (ദക്ഷിണാഫ്രിക്ക), ദിലീപൻ. സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.