ആണ്ടുനേർച്ച

പാനൂർ: പുല്ലൂക്കര ആർ. ഉസ്താദി​െൻറ 16ാം വിവിധ പരിപാടികളോടെ തിങ്കളാഴ്ച വൈകീട്ട് മുക്കിൽപീടികയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആർ. ഉസ്താദ് മെമ്മോറിയൽ എജുക്കേഷനൽ കോംപ്ലക്സിൽ വൈകീട്ട് നാലിന് ജഅഫർ കോയ തങ്ങൾ നേതൃത്വം നൽകുന്ന സ്വലാത്തോടെ പരിപാടിക്ക് തുടക്കമാവും. ഏഴിന് നടക്കുന്ന അനുസ്മരണസമ്മേളനം മുബശ്ശിർ സഖാഫി മുക്കം ഉദ്ഘാടനംചെയ്യും. എസ്.ബിപി. തങ്ങൾ അധ്യക്ഷതവഹിക്കും. പേരോട് അബ്ദുറഹ്മാൻ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് ദിക്ർ ദുആ മജ്്ലിസും അന്നദാനവുമുണ്ടാവുമെന്ന് മുബശ്ശിർ സഖാഫി, ആർ.കെ. കുഞ്ഞബ്ദുല്ല ഹാജി, ലത്തീഫ് ഹാജി നെല്ലൂർ, നൗഷാദ് വേലൻറവിടെ, കെ.പി.എസ്. മുഹമ്മദ് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.