വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പുവരുത്താൻ മോണിറ്ററിങ് സെൽ വേണം ^ജി.ടി.ഒ

വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പുവരുത്താൻ മോണിറ്ററിങ് സെൽ വേണം -ജി.ടി.ഒ മാഹി: വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് വിദ്യാഭ്യാസ ഡയറക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ മേഖലതലത്തിൽ ക്വാളിറ്റി മോണിറ്ററിങ് സെൽ രൂപവത്കരിക്കണമെന്ന് ഗവ. ടീച്ചേഴ്സ് ഓർഗനൈസേഷൻ വാർഷിക യോഗം ആവശ്യപ്പെട്ടു. സി.ജി.ഇ.സി അഖിലേന്ത്യ സെക്രട്ടറി കെ. ഹരീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. ജി.ടി.ഒ പ്രസിഡൻറ് യു.പി. അശോകൻ അധ്യക്ഷത വഹിച്ചു. സി.എസ്.ഒ പ്രസിഡൻറ് കെ. രാധാകൃഷ്ണൻ, ജയിംസ് സി. ജോസഫ്, ടി.പി. ഷൈജിത്ത്, ഹസീന, പി.പി. പുഷ്പലത, സജീന്ദ്രൻ എന്നിവർ സംസാരിച്ചു. വിരമിച്ച അധ്യാപകരായ പി.സി. ദിവാനന്ദൻ, എൻ.കെ. ഹീര, പി.സി. സുഗത, കെ. ദിവാകരൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. മികച്ച അധ്യാപകനുള്ള അവാർഡ്‌ നേടിയ കെ. ചന്ദ്രനെ അനുമോദിച്ചു. ഓണാഘോഷ പരിപാടികളും നടന്നു. തുടർച്ചയായ സ്ഥലംമാറ്റത്തിനും അധ്യാപകരെ മറ്റു ജോലികൾ ചെയ്യിക്കുന്നതിനുമെതിരെ യോഗം പ്രതിഷധിച്ചു. ടി.എം. പവിത്രൻ, ചന്ദ്രൻ, ഷമീജ്, ഭരതൻ മാണിക്കോത്ത് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.