കുടക് കോണ്‍ഗ്രസില്‍ 'കൈ' പുകയുന്നു

മംഗളൂരു: കുടക് കോൺഗ്രസിൽ 'കൈ' പുകയുന്നു. മുന്‍ ഡി.സി.സി പ്രസിഡൻറ് ടി.പി. രമേശാണ് സ്വാതന്ത്ര്യദിന പരേഡ് പവലിയനില്‍ അരികിലെ കസേരയിലിരുന്ന കോണ്‍ഗ്രസ് എം.എൽ.സി എസ്. വീണ ആചയ്യയുടെ കരംഗ്രഹിച്ചത്. അവര്‍ ഉടന്‍ തട്ടിമാറ്റുകയുംചെയ്തു. മൊബൈല്‍ കാമറ ഒപ്പിയരംഗം പുറത്തെത്തിയതോടെ എം.എൽ.സിയുടെ കുടുംബത്തില്‍ പ്രശ്നമായി. അവര്‍ കെ.പി.സി.സി പ്രസിഡൻറ് ജി. പരമേശ്വരക്ക് പരാതി നല്‍കി. ശനിയാഴ്ച ചേര്‍ന്ന ജില്ല കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ വീണ ഈ പ്രശ്നം ഉന്നയിച്ചതോടെ വിവാദം കനത്തു. എം.എൽ.സിയുടെ ജന്മനാടായ മക്കന്തുരു നിവാസികള്‍ കൊടവ സമുദായക്കാരിയെ പരസ്യമായി അപമാനിച്ചതില്‍ പ്രതിഷേധവുമായി രംഗത്തെത്തി. രമേശിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കൊടവസമാജം പ്രസിഡൻറ് നപണ്ട രവി കലപ്പ പറഞ്ഞു. ഡി.സി.സി യോഗത്തില്‍ സംഭവം നിഷേധിക്കാതിരുന്ന രമേശ്, സഹോദരിയായാണ് വീണയെ കാണുന്നതെന്ന് പറഞ്ഞു. ഖേദപ്രകടനവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.