റോഡ്​ തകർന്നതിൽ പ്രതിഷേധം; നാട്ടുകാർ ചെങ്കല്ലിട്ട്​ നന്നാക്കി

മൊഗ്രാൽപുത്തൂർ: എം.എൽ.എ ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത റോഡ് തകർന്നു. കാൽനടയാത്രപോലും ദുസ്സഹമായ റോഡ് ചെങ്കല്ല് പാകി നാട്ടുകാർ പ്രതിഷേധസൂചകമായി ഗതാഗതയോഗ്യമാക്കി. പകുതി കോൺക്രീറ്റ്ചെയ്ത കോട്ടക്കുന്ന് ജുമാമസ്ജിദ് റോഡാണ് തകർന്നത്. പഴയകാലത്ത് വെള്ളംപോകുന്ന തോടായിരുന്നു ഇൗ റോഡ്. ഇരുവശത്തെയും വീടുകളിൽനിന്ന് വരുന്ന െവള്ളം റോഡിലൂടെയാണ് വയലുകളിലേക്ക് ഒഴുകിപ്പോകുന്നത്. ഇതോടെ വെള്ളംകെട്ടിനിന്ന് വഴി നടക്കാൻപോലും കഴിയാതായി. പള്ളി, മദ്റസ, അംഗൻവാടിയടക്കം നാട്ടുകാർ ദൈനംദിന ആവശ്യത്തിന് നിരന്തരം സഞ്ചരിക്കുന്ന റോഡാണിത്. നാട്ടുകാർ എം.എൽ.എയോടും പഞ്ചായത്ത് അംഗത്തോടും പരാതിപ്പെെട്ടങ്കിലും ഇരുവരും പരസ്പരം പഴിചാരുകയാണ് ചെയ്തതെന്ന് നാട്ടുകാർ പറയുന്നു. കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പണി പൂർത്തീകരിച്ച റോഡ് യൂനിറ്റ് പ്രസിഡൻറ് അബ്ദുല്ല മുസ്ലിയാരുടെ നേതൃത്വത്തിൽ തുറന്നുകൊടുത്തു. ഉമ്പു ഹാജി, ഉമർഹാജി, ഔഫ് ഹാജി, അബൂബക്കർ ഹാജി, മുക്രി അബ്ദുല്ല ഹാജി, കെ.കെ. അന്തുമാൻ, അബ്ദുല്ല മുറാദി, കരീം ബീടംകുന്ന്, അശ്റഫ് ഹാജി, ഔഫ് ദേശാംകുളം, റഫീഖ് ഹാജി, താഹിർ ഹാജി, അബ്ദുൽ അസീസ് സഅദി തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.