സ്വത്ത് തട്ടൽ: അഭിഭാഷകയും ഭർത്താവും റിമാൻഡിൽ

പയ്യന്നൂർ: തളിപ്പറമ്പിലെ ഡോ. കുഞ്ഞമ്പുനായരുടെ മകൻ റിട്ട. സഹകരണ െഡപ്യൂട്ടി രജിസ്ട്രാർ പി. ബാലകൃഷ്ണ​െൻറ സ്വത്തുക്കൾ വ്യാജരേഖ ചമച്ച് തട്ടിയെടുത്ത കേസിലെ പ്രതികളായ അഡ്വ. കെ.വി. ശൈലജ, ഭർത്താവ് പി. കൃഷ്ണകുമാർ എന്നിവരെ പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ശനിയാഴ്ച വൈകീട്ട് മൂേന്നാടെയാണ് പ്രതികളെ കേസന്വേഷണത്തി​െൻറ ചുമതലയുള്ള പയ്യന്നൂർ സി.ഐ എം.പി. ആസാദി​െൻറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കിയത്. പ്രതികൾക്കുവേണ്ടി തളിപ്പറമ്പ് ബാറിലെ അഭിഭാഷകൻ അഡ്വ. വി.എ. സതീഷ് ഹാജരായി. തെറ്റായവിവരം നൽകിയ കുറ്റം മാത്രമാണ് പ്രതികൾക്കെതിരെയുള്ളതെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടു. പൊലീസ് നേരിട്ട് എടുക്കാത്ത ഫോർവേഡ് കേസാണിതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ, കോടിക്കണക്കിന് സ്വത്തുക്കൾ തട്ടിയെടുക്കാൻ പ്രതികൾ നടത്തിയ പ്രവൃത്തികൾ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ ധരിപ്പിച്ചു. 1980ലേതെന്ന പേരിൽ തയാറാക്കിയ വിവാഹക്ഷണക്കത്ത് ഡി.ടി.പിയിൽ ചെയ്തതും അപ്പോൾ മരിക്കാത്ത ഡോ. കുഞ്ഞമ്പു നായരെ പരേതനെന്ന് പറഞ്ഞതും ഉൾപ്പെടെയുള്ളവ ധരിപ്പിച്ച എ.പി.പി പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമംനടത്തുമെന്നും അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ബോധിപ്പിച്ചു. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഒന്നുമില്ലെന്ന് ആദ്യം പ്രതികരിച്ച ശൈലജ, വെള്ളിയാഴ്ച രാവിലെ 9.30ന് കീഴടങ്ങിയിട്ട് ശനിയാഴ്ച വൈകീട്ട് മൂന്നിനാണ് കോടതിയിൽ ഹാജരാക്കിയതെന്ന് പരാതിപ്പെട്ടു. സി.ഐ ഓഫിസിൽനിന്ന് പൊലീസ് വാഹനത്തിൽ കോടതിയിലെത്തിയ ശൈലജ മാധ്യമ ഫോട്ടോഗ്രാഫർമാരെ ഒഴിവാക്കാൻ പെട്ടെന്ന് കോടതി വരാന്തയിലേക്ക് കയറിയാണ് കോടതിക്കകത്തേക്ക് പോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.