കേളകം: പച്ചക്കറിവിപണിയില്‍ വിലക്കുറവ് പ്രകടമാകുേമ്പാഴും ഓണക്കാലത്ത് വില ഉയരുമെന്ന മുന്നറിയിപ്പ് നല്‍കി വ്യാപാരികള്‍. കഴിഞ്ഞമാസത്തെ അപേക്ഷിച്ച് ഭൂരിഭാഗം ഉല്‍പന്നങ്ങള്‍ക്കും വില കുറഞ്ഞിട്ടുണ്ട്. 90 രൂപ എത്തിയിരുന്ന തക്കാളിയുടെ വില കുറഞ്ഞത് സാധാരണക്കാര്‍ക്ക് ആശ്വാസമായി. തക്കാളിവില പകുതിയായി കുറഞ്ഞ് 45 രൂപയിലെത്തി. എന്നാല്‍, ചെറിയ ഉള്ളിവില 80-ല്‍നിന്ന് 90 രൂപയായി ഉയര്‍ന്നു. രണ്ടാഴ്ചമുമ്പ് 60 രൂപയായിരുന്ന ബീന്‍സ്, വെണ്ടയ്ക്ക, കോവയ്ക്ക, പാവയ്ക്ക എന്നിവയുടെ വില 40 രൂപയായി കുറഞ്ഞു. 80 രൂപയായിരുന്ന കാരറ്റ് 60 രൂപയിലെത്തി. എന്നാല്‍, സവാളവില 20 രൂപയിൽനിന്ന് 35 ആയി ഉയര്‍ന്നിട്ടുണ്ട്. കൂടാതെ പച്ചമുളക് -45, പടവലങ്ങ- 40, അമരപ്പയര്‍- 30, മുരിങ്ങയ്ക്ക- 40, ചേമ്പ് -100, ബീറ്റ്റൂട്ട്- 40, കോളി ഫ്ലവർ -40, മത്തങ്ങ 15, വഴുതനങ്ങ- 30, പയര്‍- 45, -ചേന- 40, ഇഞ്ചി- 50, വെളുത്തുള്ളി -70 എന്നിങ്ങനെയാണ് വില. തമിഴ്നാട്ടിലും കര്‍ണാടകയിലും ഇത്തവണ വേനല്‍ കടുത്തതും ജലക്ഷാമം രൂക്ഷമായതും പച്ചക്കറിവില ഉയരാന്‍ ഇടയാക്കിയിരുന്നു. ഇപ്പോൾ കുറഞ്ഞെങ്കിലും ഓണമെത്തുന്നതോടെ മുന്‍വര്‍ഷങ്ങളിലേതുപോലെ വില ഉയരുമെന്നാണ് വിപണിയില്‍നിന്ന് ലഭിക്കുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.