നേന്ത്രപ്പഴ​ത്തിനും പൂവൻപഴത്തിനും വില കുതിക്കുന്നു

ഇരിക്കൂർ: നേന്ത്രപ്പഴത്തിനും വിവിധയിനം പൂവൻപഴത്തിനും കുതിച്ചുയരുന്നു. വില സർവകാല റെക്കോഡിലേക്ക് ഉയരുകയാണ്. പൂവൻപഴം കാര ഇനത്തിന് കിലോഗ്രാമിന് 86 രൂപയും നാടൻ പൂവൻപഴത്തിന് 75 രൂപയുമാണ് നിലവിലെ വില. നേന്ത്രപ്പഴത്തിന് കിലോഗ്രാമിന് 75 രൂപ. റോബെസ്റ്റ് 40, ചെങ്കദളി 60 എന്നിങ്ങനെയാണ് വില. ഞാലിപ്പൂവന്‍ കിലോ 80 രൂപയാണ് വില. അടുത്ത ദിവസംവരെ പൂവൻപഴത്തി​െൻറ വില 55-60 രൂപ നിരക്കിലായിരുന്നു. രണ്ടാഴ്ചമുമ്പ് 40 രൂപയായിരുന്നു. നേന്ത്രപ്പഴത്തിന് കഴിഞ്ഞ ദിവസംവരെ 55 രൂപയായിരുന്നു. ഒാണവും ബലിപെരുന്നാളും പടിവാതിൽക്കൽ എത്തിനിൽക്കെയുള്ള വിലക്കയറ്റം സാധാരണക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഒരാഴ്ചകൂടി പിന്നിടുേമ്പാള്‍ വില 100 കടക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.