ഓണക്കാലത്ത് കെ.എസ്​.ആർ.ടി.സി കൂടുതൽ അന്തർസംസ്​ഥാന സർവിസുകൾ നടത്തും

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി കൂടുതൽ അന്തർസംസ്ഥാന സർവിസുകൾ നടത്തും തിരുവനന്തപുരം: ഓണക്കാലത്ത് ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 12 വരെ കെ.എസ്.ആർ.ടി.സി കൂടുതൽ അന്തർസംസ്ഥാന സർവിസുകൾ നടത്തും. കേരളത്തിലെ വിവിധസ്ഥലങ്ങളിൽനിന്ന് മൈസൂർ/ബംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും സർവിസുണ്ടാവും. യാത്രക്കാർക്ക് ഓൺലൈനിൽ റിസർവേഷൻ ചെയ്യാം. യാത്രക്കാരുടെ തിരക്കനുസരിച്ച് ബംഗളൂരുനിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഏത് സമയത്തും സർവിസ് നടത്തുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവിൽ കെ.എസ്.ആർ.ടി.സി നടത്തുന്ന ബംഗളൂരു, കൊല്ലൂർ–മൂകാംബിക, നാഗർകോവിൽ–തെങ്കാശി, കോയമ്പത്തൂർ, മംഗലാപുരം, കന്യാകുമാരി, മൈസൂർ, മധുര, പളനി, വേളാങ്കണ്ണി, ഉൗട്ടി എന്നീ സർവിസുകൾ മുടക്കമില്ലാതെ നടത്തുന്നതിനും ക്രമീകരണമായി. www.ksrtconline.com മുഖേന ബുക്കിങ് നടത്താം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.