വൈതൽമലയിൽ വെർട്ടിക്കൽ മാരത്തൺ നാളെ

കണ്ണൂർ: ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ വൈതൽമല പൊട്ടൻ പ്ലാവ് സ​െൻറ് ജോസഫ്സ് ചർച്ച് മുതൽ വൈതൽ റിസോർട്ട് വരെ നടത്തുന്ന വെർട്ടിക്കൽ മാരത്തൺ ശനിയാഴ്ച രാവിലെ ഒമ്പതിന് ഇന്ത്യൻ ഫുട്ബാൾ താരം സി.കെ. വിനീത് ഫ്ലാഗ് ഓഫ് ചെയ്യും. സമാപനസമ്മേളനത്തിൽ പി.കെ. ശ്രീമതി എം.പി, കണ്ണൂർ റേഞ്ച് ഐ.ജി മഹിപാൽ യാദവ്, ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം എന്നിവർ സമ്മാനവിതരണം നിർവഹിക്കും. ജില്ല കലക്ടർ മിർ മുഹമ്മദലി, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജിതീഷ് ജോസ്, ജനപ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.