കർഷകർക്ക് ആവശ്യമായ സഹായം സർക്കാർ നൽകും^ പി.കെ. ശ്രീമതി എം.പി

കർഷകർക്ക് ആവശ്യമായ സഹായം സർക്കാർ നൽകും- പി.കെ. ശ്രീമതി എം.പി ഇരിട്ടി: നഷ്ടപ്പെട്ട കാർഷികസംസ്കാരം തിരിച്ചുപിടിക്കാൻ പുതുതലമുറ മുന്നോട്ടുവരുന്നുണ്ടെന്നും സർക്കാർ വിവിധ പദ്ധതികളിലൂടെ കർഷകർക്ക് ആവശ്യമായ സഹായം നൽകുമെന്നും പി.കെ. ശ്രീമതി എം.പി പറഞ്ഞു. തില്ലങ്കേരിയിൽ കർഷകദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. പി.പി. സുഭാഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം മാർഗരറ്റ് ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. ഷൈമ, േബാക്ക് പഞ്ചായത്ത് അംഗം വി.കെ. കാർത്യായനി, പഞ്ചായത്ത് അംഗങ്ങളായ യു.സി. നാരായണൻ, പി.കെ. ശ്രീധരൻ, ടി. മുനീർ, പി.വി. കാഞ്ചന, കൃഷി ഓഫിസർ റഫീസ്, കെ.എ. ഷാജി, എ.പി. കുഞ്ഞഹമ്മദ്, എ. രാജു, പി.വി. സുരേന്ദ്രൻ, കെ. അനന്തൻ, എം. രാമചന്ദ്രൻ, എ. കൃഷ്ണൻ, പി.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കർഷകരെ ആദരിച്ചു. ഇരട്ടി നഗരസഭയുടെയും കീഴൂർ -ചാവശ്ശേരി കൃഷിഭവേൻറയും സംയുക്താഭിമുഖ്യത്തിൽ കീഴൂരിൽ നടന്ന കർഷകദിനാചരണ പരിപാടി ജില്ല പഞ്ചായത്ത് അംഗം വി.കെ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭാ ചെയർമാൻ പി.പി. അശോകൻ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ കെ. സരസ്വതി, പി.വി. മോഹനൻ, സി. മുഹമ്മദലി, പി.കെ. ബൽക്കീസ്, പി.പി. ഉസ്മാൻ, എൻ.കെ. ഇന്ദുമതി, പി. രഘു, പി.വി. േപ്രമവല്ലി, ആർ.കെ. ഷൈജു, കൃഷി ഓഫിസർ സലോമി സക്കറിയ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കർഷകരെ ആദരിച്ചു. ആറളം പഞ്ചായത്ത് കർഷകദിനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.ടി. റോസമ്മ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഷിജി നടുപറമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചയാത്ത് അംഗം മാർഗരറ്റ് ജോസ്, റെയ്ഹാനത്ത്സുബി, കെ. വേലായുധൻ, ഡെയ്സിമാണി, ലിലാമ്മ തുണ്ടത്തിൽ എന്നിവർ സംസാരിച്ചു. ഇരിട്ടി ആസ്ഥാനമായി ജോ. ആർ.ടി ഓഫിസ് പരിഗണനയിൽ -മന്ത്രി തോമസ് ചാണ്ടി ഇരിട്ടി: ഇരിട്ടി ആസ്ഥാനമായി ജോ. ആർ.ടി ഓഫിസ് പരിഗണനയിലാണെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി നിയമസഭയിൽ അറിയിച്ചു. ഇരിട്ടിയിൽ ആർ.ടി.ഒ ഓഫിസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.