പയ്യന്നൂർ എണ്ണസംഭരണ പദ്ധതി: പരിസ്ഥിതിനിയമങ്ങളുടെ ലംഘനം ^സി.ആർ. നീലകണ്​ഠൻ

പയ്യന്നൂർ എണ്ണസംഭരണ പദ്ധതി: പരിസ്ഥിതിനിയമങ്ങളുടെ ലംഘനം -സി.ആർ. നീലകണ്ഠൻ പയ്യന്നൂർ: പയ്യന്നൂർ കണ്ടങ്കാളിയിലെ നിർദിഷ്ട പെട്രോളിയം സംഭരണപദ്ധതി പരിസ്ഥിതിനിയമങ്ങൾ ലംഘിച്ചുകൊണ്ടുമാത്രമേ നടത്താനാവൂ എന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ പറഞ്ഞു. നെൽവയൽ തണ്ണീർത്തട സംരക്ഷണസമിതി പ്രവർത്തകരോടൊപ്പം പദ്ധതിപ്രദേശം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 39 കോടിയോളം ലിറ്റർ പെേട്രാളിയം എവിടെനിന്ന് ഏതുമാർഗം കൊണ്ടുവരുമെന്നും അത് എന്താവശ്യത്തിനാണ് ഉപയോഗിക്കാൻ പോകുന്നതെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്ന് അേദ്ദഹം ആവശ്യപ്പെട്ടു. നെൽവയൽ തണ്ണീർത്തട സംരക്ഷണസമിതി പ്രവർത്തകരായ എൻ.കെ. ഭാസ്കരൻ, അപ്പുക്കുട്ടൻ കാരയിൽ, വി.പി. ജനാർദനൻ, എം. സുധാകരൻ, വി.കെ. അമർനാഥ്, കെ.പി. വിനോദ് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം പദ്ധതിപ്രദേശം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.