സ്വാതന്ത്ര്യദിനാ​േഘാഷം

മാഹി: പെരിങ്ങാടി അൽ ഫലാഹ് സ്കൂളിൽ ന്യൂ മാഹി പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.കെ. റീജ പതാക ഉയർത്തി. സ്കൂൾ പാർലമ​െൻറിലേക്ക് തെരഞ്ഞെടുക്കപ്പട്ട വിദ്യാർഥികൾക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.വി. ചന്ദ്രദാസൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാത്തിമ ഷാജഹാൻ, നൂറാ മയ്സൂൺ, ഷിനാസ് അഷറഫ് എന്നിവർ ഏറ്റുചൊല്ലി. ആർട്സ് ഡേ പരിപാടിയിൽ വിജയികൾക്കുള്ള സമ്മാനദാനം പി.ടി.എ പ്രസിഡൻറ് നാസർ പുന്നോൽ വിതരണം ചെയ്തു. ഫലാഹ് കോളജ് മാനേജർ ഇംതിയാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ബിന്ദു പ്രകാശ്, റംല, അസി. മാനേജർ മുസ്തഫ, അധ്യാപകരയ അഷറഫ്, ദീപ്തി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.