കറിവേപ്പില നടാത്തവർ പച്ചക്കറിവിലയെക്കുറിച്ച്​ പരാതിപ്പെടേണ്ട ^മന്ത്രി സുനിൽകുമാർ

കറിവേപ്പില നടാത്തവർ പച്ചക്കറിവിലയെക്കുറിച്ച് പരാതിപ്പെടേണ്ട -മന്ത്രി സുനിൽകുമാർ കണ്ണൂർ: വീട്ടുവളപ്പിൽ ഒരു കറിവേപ്പിലയോ മുളകുചെടിയോ നടാൻ തയാറാകാത്തവർ പച്ചക്കറിവില വർധിക്കുന്നതിനെക്കുറിച്ച് പരാതിപ്പെടേണ്ടതില്ലെന്ന് കൃഷിമന്ത്രി സുനിൽകുമാർ. നമുക്കാവശ്യമായ പച്ചക്കറി നാം തന്നെ കൃഷിചെയ്തുണ്ടാക്കിയാൽ മാത്രമേ വില പിടിച്ചുനിർത്താൻ സാധിക്കുകയുള്ളൂ. അതിനുള്ള ശ്രമമാണ് ഇടതുസർക്കാർ നടത്തുന്നത്. മൂന്നു വർഷത്തിനകം പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടാൻ കേരളത്തിന് സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. നിലവിൽ സംസ്ഥാനത്തിന് ആവശ്യമായ 20 ലക്ഷം ടൺ പച്ചക്കറിയിൽ ഏഴരലക്ഷത്തിലേറെ ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ 63 ലക്ഷം വീടുകളിലും ചുരുങ്ങിയത് അഞ്ചിനം പച്ചക്കറികളെങ്കിലും കൃഷിചെയ്യണം. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി ഓണത്തിന് ശേഷവും തുടരും. വീടുകളിൽ ജൈവപച്ചക്കറി േപ്രാത്സാഹിപ്പിക്കുന്ന പദ്ധതിക്ക് വിവിധ വകുപ്പുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും വൻപിന്തുണയാണ് ലഭിക്കുന്നത്. ഈ പദ്ധതി നടപ്പാവുന്നതോടെ അന്യസംസ്ഥാനങ്ങളിലെ വിഷമയമായ പച്ചക്കറികൾ കഴിക്കേണ്ട അവസ്ഥയുണ്ടാവില്ല. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്ന പച്ചക്കറികളിൽ പുതുതലമുറ കീടനാശിനികളുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അവയെക്കുറിച്ച് പഠിക്കുന്നതിന് പ്രത്യേകസംവിധാനം ഏർപ്പെടുത്തി. അതി​െൻറ ഭാഗമായി നിലവിലുള്ള നിയന്ത്രണങ്ങളും പരിശോധനയും കൂടുതൽ കർക്കശമാക്കും. കശുവണ്ടി കോർപറേഷ​െൻറ കൊല്ലത്ത് പ്രവർത്തിക്കുന്ന നൂതനപരിശോധനാ കേന്ദ്രത്തി​െൻറ സേവനം പരിശോധനക്കായി ഉപയോഗപ്പെടുത്തും. പരിശോധന കാര്യക്ഷമമാക്കുന്നതിന് സംസ്ഥാനത്ത് നാല് അത്യാധുനിക ലബോറട്ടറികൾ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. നാളികേരകൃഷി േപ്രാത്സാഹിപ്പിക്കുന്നതിന് വരുന്ന ചിങ്ങം ഒന്ന് മുതൽ തെങ്ങുവർഷമായി ആചരിക്കുമെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞവർഷം നെൽവർഷമായി ആചരിച്ചത് നെൽകൃഷിമേഖലയിൽ ഉണർവ് പകർന്നിട്ടുണ്ട്. അതുപോലെ നാളികേരകൃഷിയിലും മുന്നേറ്റം ലക്ഷ്യമിട്ടാണ് തെങ്ങുവർഷം ആചരിക്കുന്നത്. ഏറ്റവും കൂടുതൽ പ്രദേശത്ത് നാളികേരകൃഷിയുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ, ഉൽപാദനത്തി​െൻറ കാര്യത്തിൽ നാലാം സ്ഥാനമേ നമുക്കുള്ളൂ എന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.