റേഷൻ വ്യാപാരി ധർണ

കണ്ണൂർ: ഒാൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കണ്ണൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ വ്യാപാരികൾ താലൂക്ക് സപ്ലൈ ഒാഫിസ് ധർണ നടത്തി. മുഖ്യമന്ത്രി പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കാത്തതിലും കമീഷൻ കുടിശ്ശിക നൽകാത്തതിലും പ്രതിഷേധിച്ചാണ് ധർണ. എ.കെ.ആർ.ആർ.ഡി.എ സംസ്ഥാന സെക്രട്ടറി കെ. പവിത്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡൻറ് പി.വി. ശിവൻ അധ്യക്ഷത വഹിച്ചു. എം.എ. മുസ്തഫ, വി.പി. ദിനേശൻ, എൻ. സുരേശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.