ജനകീയ ബാങ്കിങ്​​ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കണം

കണ്ണൂർ: രാജ്യപുരോഗതിക്ക് അനിവാര്യമായ പൊതുമേഖല ജനകീയ ബാങ്കിങ് സംവിധാനം തകർക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് ഒാൾ കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ബാങ്ക് പെൻഷൻ ഉടൻ പരിഷ്കരിക്കുക, ഗ്രാമീൺ ബാങ്ക് ജീവനക്കാർക്ക് ബാങ്ക് പെൻഷൻ അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ല പ്രസിഡൻറ് സി.എൻ. ഗോപിനാഥ് അധ്യക്ഷതവഹിച്ചു. എ.സി. മാധവൻ, സുകുമാർ കൂടാളി, പി.പി. ഭാർഗവൻ, എം. രാധാകൃഷ്ണൻ, കെ.കെ. ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.