അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുമെന്ന പ്രഖ്യാപന​ം ജനങ്ങളോടുള്ള വെല്ലുവിളി ^എ.​െഎ.എസ്​.എഫ്​

അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുമെന്ന പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളി -എ.െഎ.എസ്.എഫ് കണ്ണൂര്‍: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുമെന്ന വൈദ്യുതിമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എ.ഐ.എസ്.എഫ് സംസ്ഥാനസമ്മേളന പ്രമേയം. പദ്ധതിക്കെതിരെ തുടക്കംമുതല്‍ വലിയ ജനകീയപ്രതിഷേധങ്ങളും പ്രതിരോധങ്ങളുമാണ് ഉയര്‍ന്നുവന്നത്. പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങളല്ല ഇടതുപക്ഷനയം. ഈ പദ്ധതി വൈദ്യുതിപ്രതിസന്ധി ദൂരീകരിക്കാന്‍ പര്യാപ്തമല്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ബദല്‍മാര്‍ഗങ്ങള്‍ തേടേണ്ടകാലത്ത് അതിരപ്പിള്ളി പദ്ധതിക്കായി മുറവിളികൂട്ടുന്നവര്‍ നിഗൂഢമായ താൽപര്യക്കാരാണ്. കേരളത്തിലെ പൊതുസമൂഹം തള്ളിക്കളഞ്ഞ അതിരപ്പിള്ളി പദ്ധതിക്കുവേണ്ടി നിലപാടെടുക്കുന്ന വൈദ്യുതിമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. അതിരപ്പിള്ളി പദ്ധതി സംസ്ഥാനസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.