എസ്.എസ്.എഫ് സാഹിത്യോത്സവ്: ചക്കരക്കല്ല്​ സെക്ടർ ജേതാക്കൾ

ചക്കരക്കല്ല്: എസ്.എസ്.എഫ് കണ്ണൂർ ഡിവിഷൻ സാഹിത്യോത്സവിൽ ചക്കരക്കല്ല് സെക്ടർ ജേതാക്കളായി. വാരം സെക്ടർ, കക്കാട് സെക്ടർ രണ്ടും മൂന്നും സ്ഥാനം നേടി. സ്വാഗതസംഘം സമാപനസമ്മേളനം എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുല്ലത്തീഫ് സഅദി പഴശ്ശി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം കളത്തിൽ അധ്യക്ഷത വഹിച്ചു. ചക്കരക്കല്ല് എസ്.ഐ കനകരാജൻ മുഖ്യാതിഥിയായി. പി.എ.കെ. മുഴപ്പാല, മുസ്തഫ ദാരിമി കടാങ്കോട് സഖാഫി, ഖലീൽ വാരം, ഹാരിസ് പുറത്തിൽ, സിറാജ് ഇരിവേരി എന്നിവർ സംസാരിച്ചു. കേരള മുസ്ലിം ജമാഅത്ത് ഉപാധ്യക്ഷൻ സ്റ്റാർ ഓഫ് ഏഷ്യ മുഹമ്മദലി അവാർഡ് ദാനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.