ചെറുത്തുനിൽപുകൾ ജനങ്ങളിൽനിന്നാണ്​ ഉണ്ടാവേണ്ടത് ^എൻ.എസ്. മാധവൻ

ചെറുത്തുനിൽപുകൾ ജനങ്ങളിൽനിന്നാണ് ഉണ്ടാവേണ്ടത് -എൻ.എസ്. മാധവൻ മാഹി: ഫാഷിസത്തിനെതിരെയുള്ള ചെറുത്തുനിൽപുകൾ ഉയർന്നുവരേണ്ടത് ജനങ്ങളിൽനിന്നാണെന്ന് കഥാകൃത്ത് എൻ.എസ്. മാധവൻ അഭിപ്രായപ്പെട്ടു. തലശ്ശേരി ആർട്സ് സൊസൈറ്റി, ന്യൂ മാഹി മലയാള കലാഗ്രാമത്തിൽ സംഘടിപ്പിച്ച ചെറുത്തുനിൽപിനെക്കുറിച്ചുള്ള വർത്തമാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യാവസ്ഥയെ സത്യസന്ധമായി അവതരിപ്പിക്കുകയാണ് എഴുത്തുകാര​െൻറ ശരിയായ ചെറുത്തുനിൽപ്. ഷേക്സ്പിയറുടെ 'ഹാംലറ്റ്' ഫാഷിസത്തിനെതിരെ ശക്തമായ പ്രതിരോധം വളർന്നുവരാൻ ഇടയാക്കിയ കൃതിയാണെന്നും മാധവൻ ചൂണ്ടിക്കാട്ടി. ഫാഷിസ്റ്റ് ഭരണത്തിന് കീഴിലുണ്ടായിരുന്ന ഒരിടത്തും നല്ല സാഹിത്യകൃതികൾ ഉണ്ടായിട്ടില്ല. 1933-1945 കാലഘട്ടത്തിൽ ജർമൻ സാഹിത്യത്തിൽ നല്ല കൃതികൾ ഇല്ലാതിരുന്നത് ഇതിനുദാഹരണം. എഴുത്തുകാരും കലാകാരന്മാരും ഫാഷിസത്തിനെതിരെ ശക്തമായി പ്രതികരിച്ചിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയിൽ ഇതിനെതിരെ പ്രതികരിച്ചത് വെറും മൂന്നു ചിത്രകാരന്മാർ മാത്രമാണ്. ലോകപ്രശസ്തനായ ഒരു ചിത്രകാരൻ അടിയന്തരാവസ്ഥയെ അനുകൂലിച്ചാണ് ചിത്രം വരച്ചത്. എഴുത്തി​െൻറ ഭംഗിയും നിലവാരവും അതി​െൻറ ഫലവും എന്തുതന്നെയായാലും എഴുതാനുള്ള ത്വരയുള്ളവർ അതിൽനിന്ന് മാറിനിൽക്കരുതെന്നും എൻ.എസ്. മാധവൻ കൂട്ടിച്ചേർത്തു. എല്ലാവരും ഫാഷിസ്റ്റ് വിരുദ്ധരായി ജീവിക്കുകയും ഒപ്പം ഫാഷിസ്റ്റായി ജീവിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് കെ.സി. ഉമേഷ് ബാബു പറഞ്ഞു. കേരളത്തിലും കേന്ദ്രത്തിലും എഴുത്തുകാർ അധികാരഘടനക്ക് കീഴ്പ്പെട്ടവരായി മാറുകയാണെന്ന് എൻ. ശശിധരൻ പറഞ്ഞു. വാക്കുകൾകൊണ്ടുപോലും ചെറുത്തുനിൽക്കാനുള്ള ശക്തി നമുക്കുണ്ടോയെന്ന് സംശയമാണെന്ന് പി.ടി. തോമസ് പറഞ്ഞു. കരിങ്കൽക്കുഴി കൃഷ്ണനും സംവാദത്തിൽ പങ്കെടുത്തു. വി.കെ. ഭാസ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നക്സൽ പ്രസ്ഥാനത്തി​െൻറയും ജനകീയ സാംസ്കാരികവേദിയുടെയും മുൻനിര പ്രവർത്തകനായിരുന്ന കവിയൂർ ബാല​െൻറ പുസ്തകങ്ങളുടെ പ്രകാശനം എം.പി. രാധാകൃഷ്ണൻ നിർവഹിച്ചു. 'കത്തിത്തീരാത്ത ഇന്നലെകൾ' ഷാജി പാണ്ട്യാലയും 'മുറതെറ്റിയ വാക്കുകൾ' ശ്രീകാന്തും ഏറ്റുവാങ്ങി. ചൂര്യയ് ചന്ദ്രൻ, എം. ഹരീന്ദ്രൻ, കവിയൂർ ബാലൻ എന്നിവർ സംസാരിച്ചു. കൊച്ചിയിലെ റഫീഖ് യൂസഫി​െൻറ ഗസലുമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.