ജ്യോത്സ്യ​െൻറ വീട്ടിൽ പൊലീസ് പരിശോധന

കണ്ണപുരം: ചെറുകുന്നിലെ ജ്യോത്സ്യൻ സുഭാഷ് ചെറുകുന്നി​െൻറ കണ്ണപുരം റെയിൽവേ സ്റ്റേഷനു സമീപത്തെ വീട്ടിൽ കണ്ണപുരം പൊലീസ് പരിശോധന നടത്തി. ഡിവൈ.എസ്.പി പി.പി. സദാനന്ദ‍​െൻറ നിർദേശ പ്രകാരമാണ് പരിശോധന. 2008ലെ വഞ്ചന കേസുമായി ബന്ധപ്പെട്ട് ഇടക്കേപ്പുറത്തെ പി. ജയരാജൻ നൽകിയ പരാതിപ്രകാരം കണ്ണപുരം പൊലീസ് അന്വേഷണം നടത്തിവരുകയാണ്. സ്വർണപ്രശ്നത്തി​െൻറപേരിൽ ജയരാജ‍​െൻറ കൈയിലുള്ള വിലപിടിപ്പുള്ള രത്നങ്ങൾ ക്ഷേത്രത്തിൽ സമർപ്പിക്കാൻ ആവശ്യെപ്പട്ടിരുന്നു. ഇതുപ്രകാരം സമർപ്പിച്ച രത്നങ്ങൾ ജ്യോത്സ്യൻ അപഹരിച്ച് വിദേശമലയാളിക്ക് മറിച്ചുവിറ്റുവെന്നാണ് കേസ്. ജ്യോത്സ്യൻ സുഭാഷ് ഒളിവിൽ കഴിയുകയാണ്. പരിശോധന രണ്ട് മണിക്കൂറോളംനീണ്ടു. വളപട്ടണം സി.ഐ കൃഷ്ണദാസ്, എസ്.ഐ ധനഞ്ജയ് ദാസ്, എം. ബാബു, എ.എസ്.ഐമാരായ അബൂബക്കർ സിദ്ദീഖ്, ബാലകൃഷ്ണൻ, സീനിയർ സി.പി.ഒ ഗോപാലകൃഷ്ണൻ, കെ. പ്രീത, എ.വി. ഷീജ, എ.പി. രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.