compose ഹജ്ജ്​ യാത്രയയപ്പും രക്ഷാകർതൃസമിതി യോഗവും

ഇരിക്കൂർ: ബ്ലാത്തൂർ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് യാത്രയയപ്പും രക്ഷാകർതൃസമിതി യോഗവും ഖതീബ് മനാസ് ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.കെ. അബ്ദുല്ലഹാജി അധ്യക്ഷത വഹിച്ചു. മുനീർ ബാഖവി, ഉനൈസ് ഇർഫാനി, കെ.ടി. മുഹമ്മദ് മൗലവി, കെ. ഉമർ ഫൈസി, എസി. മഷ്ഹൂദ്, എ.സി. ഫൈസൽ എന്നിവർ സംസാരിച്ചു. അഹമ്മദ്കുട്ടി ഫൈസി സ്വാഗതം പറഞ്ഞു. പായം പഞ്ചായത്ത് ഭരണസമിതി രാഷ്ട്രീയ പക്ഷപാതം കാട്ടുന്നു -കോൺഗ്രസ് ഇരിട്ടി: പഞ്ചായത്ത് പദ്ധതികളിൽ രാഷ്ട്രീയ പക്ഷപാതം കാട്ടി അർഹരായ ഗുണഭോക്താക്കളെ ഒഴിവാക്കുന്ന പായം പഞ്ചായത് ഭരണസമിതി നടപടി പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് പായം മണ്ഡലം കമ്മിറ്റി അറിയിച്ചു. ഭവനനിർമാണ പദ്ധതിയായ ലൈഫ് പഞ്ചായത്ത് ഭരണസമിതി അകാരണമായി ഒഴിവാക്കിയിരിക്കുകയാണ്. വാർഡ് തലങ്ങളിൽ അർഹരായവരെ തഴഞ്ഞ് സി.പി.എം പ്രാദേശികഘടകങ്ങളുടെ ശിപാർശപ്രകാരം സി.പി.എമ്മി​െൻറ ആളുകളെമാത്രം ഉൾപ്പെടുത്തിയാണ് ലിസ്റ്റ് തയാറാക്കിയിട്ടുള്ളത്. രാഷ്ട്രീയ പക്ഷപാതത്തോടുകൂടി തയാറാക്കിയ ലിസ്റ്റ് അംഗീകരിക്കാനാവില്ല. ലിസ്റ്റിലെ അപാകത ചൂണ്ടി കലക്ടർക്ക് പരാതി നൽകും. പഞ്ചായത് ഭരണസമിതിയുടെ സ്വജനപക്ഷപാതത്തിനും അഴിമതിക്കുമെതിരെ ശക്തമായ പ്രക്ഷോഭപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും പായം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡൻറ് ഷൈജൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് തോമസ് വർഗീസ്, പി.സി. പോക്കർ, എം.ജെ. ജോൺ, മുര്യൻ രവീന്ദ്രൻ, ജാൻസി ടീച്ചർ, ടോം മാത്യു, കെ.പി. ഭാസ്കരൻ, കെ.പി. ജാനിഖാൻ, ജോസ് മാടത്തിൽ, വി. ബാലകൃഷ്ണൻ, ജോസ് ഇൗറ്റാനിയൽ, സെബാസ്റ്റ്യൻ തുണ്ടത്തിൽ എന്നിവർ സംസാരിച്ചു. Cap: ഇരിക്കൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഭരണസമിതി അംഗങ്ങൾക്കുമുള്ള 'മാധ്യമം കുടുംബം' മാസിക തനിമ ഗ്രൂപ് എം.ഡി എൻ.വി. ത്വാഹിർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. നസീറിന് നൽകി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.