'1900' ചരിത്രം ഒാർമപ്പെടുത്തിയ ചുവരെഴുത്ത്​

കാസർകോട്: നഗരത്തിൽ തായലങ്ങാടിയിൽ പ്രവർത്തിക്കുന്ന താലൂക്ക് ഒാഫിസി​െൻറ കെട്ടിടം പഴകി ദ്രവിച്ചിരിക്കുകയാണ്. താലൂക്ക് ഒാഫിസുകൾ മിനി സിവിൽ സ്റ്റേഷനുകളായി മാറുേമ്പാൾ കാസർകോട് താലൂക്ക് ഒാഫിസിനുമാത്രം എന്തേ മോചനമില്ലാത്തതെന്നാണ് ജീവനക്കാരും നാട്ടുകാരും ആലോചിക്കുന്നത്. 15 വർഷം മുമ്പ് താലൂക്ക് ഒാഫിസ് കെട്ടിടം പൊളിച്ച് ഷോപ്പിങ് കോംപ്ലക്സ് ഉൾെപ്പടെയുള്ള മിനി സിവിൽ സ്റ്റേഷൻ നിർമിക്കാൻ സർക്കാർ തീരുമാനിച്ചു. പക്ഷേ, താലൂക്ക് ഒാഫിസി​െൻറ മച്ചിൻമുകളിലെ പുറംചുവരിൽ '1900' എന്ന് എഴുതിയത് ഒാർമയില്ലാത്തവരെ ചരിത്രവും സ്വാതന്ത്ര്യസമരവും ഒാർമപ്പെടുത്തി 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചു. ഇതേതുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു. സ്വാതന്ത്ര്യസമരത്തിലെ തുളുനാടൻ കേന്ദ്രബിന്ദുക്കളിൽ മംഗലാപുരം കഴിഞ്ഞാൽ െഎതിഹാസിക സ്ഥാനമുള്ള കാസർകോട് മുൻസിഫ് കോടതി കെട്ടിടത്തിന് ഇപ്പോൾ ഒരു നൂറ്റാണ്ട് പിന്നിടുകയാണ്. ദക്ഷിണ കാനറ ജില്ലയുടെ ഭാഗമായിരുന്നു കാസർകോട്. അതുകൊണ്ടുതന്നെ ദേശീയപ്രസ്ഥാനത്തിനും കോൺഗ്രസ് കമ്മിറ്റിക്കും തുടക്കംകുറിച്ചത് കർണാടക നേതാക്കളായിരുന്നു. കർണാടക സ്വദേശി സദാശിവ റാവുവാണ് കാസർകോട് മുൻസിഫ് കോടതി പരിസരത്തുവെച്ച് ആദ്യമായി കോൺഗ്രസ് കമ്മിറ്റിയുണ്ടാക്കുന്നത്. അദ്ദേഹം മംഗലാപുരത്ത് സ്ഥാപിച്ച തിലക് വിദ്യാലയം 1922ൽ കാസർകോട്ടും സ്ഥാപിച്ചിരുന്നു. അതിനുപുറമെ ഖിലാഫത്തി​െൻറ അലയൊലികൾ കാസർകോടുമുണ്ടായി. പ്രമുഖ പണ്ഡിതൻ മമ്മിഞ്ഞിയെന്ന മുഹമ്മദ് കുഞ്ഞിയാണ് കാസർകോട് ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്. ഇതിനായി മുൻസിഫ് കോടതി പരിസരത്ത് തായലങ്ങാടിയിൽ പ്രത്യേകം ഒാഫിസും തുറന്നു. പിന്നാലെ ഉപ്പുസത്യഗ്രഹസമരവും കാസർകോട്ട് നടന്നു. സവർണവിഭാഗക്കാർ ദേശീയപ്രസ്ഥാനത്തോട് മുഖംതിരിച്ചപ്പോൾ കർണാടകയിലെ ദേശീയ പ്രസ്ഥാനത്തി​െൻറ നേതാവ് മൂഡബിദ്രി ഉമേശ് റാവുവും ഭാര്യയും കാസർകോടെത്തി ഗൗഡസാരസ്വത ബ്രാഹ്ണസ്ത്രീകളെ ഉൾപ്പെടുത്തി ഉപ്പുനിയമം ലംഘിച്ചു. ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങളുടെ അരങ്ങ് മുൻസിഫ് കോടതിയുടെ പരിസരമായിരുന്നു. 1942ലാണ് കോടതിയെ നേരിട്ട് സമരമുഖമാക്കിമാറ്റിയത്. സ്വാതന്ത്ര്യസമരനായകൻ പി.എം. കുഞ്ഞിരാമൻ നമ്പ്യാർ കാസർകോടെത്തി ക്വിറ്റിന്ത്യ പ്രസംഗം നടത്തിയതോടെയാണ് ആവേശം വാനിലേക്ക് ഉയർന്നത്. മുൻസിഫ് കോടതി പിക്കറ്റ്ചെയ്യാൻ വിദ്യാർഥികൾ ഉൾപ്പെടുന്ന കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. ഇക്കാര്യം മെഗാഫോണിൽ വിളംബരംചെയ്ത് ബ്രിട്ടീഷുകാരെ ഞെട്ടിച്ചു. മേലത്ത് നാരായണൻ നമ്പ്യാർ, എ. അച്യുതൻ, കരിന്തളം കുഞ്ഞമ്പു, കാഞ്ഞങ്ങാെട്ട കുഞ്ഞിരാമൻ, കേശവൻ, തൃക്കരിപ്പൂർ കുഞ്ഞിക്കണ്ണൻ എന്നിവരെ പിക്കിറ്റിങ്ങി​െൻറ ചുമതല ഏൽപിച്ചു. ഗാന്ധിത്തൊപ്പിയും കൊടിയും രഹസ്യമാക്കിെവച്ച് കോടതിമുറിക്കുള്ളിൽ കയറി ഇരിപ്പുറപ്പിച്ചു. പിക്കറ്റിങ് കാണാൻ നല്ല ജനക്കൂട്ടമുണ്ടായിരുന്നു. രാവിലെ 11 മണിയായിട്ടും മുൻസിഫ് എത്തിയില്ല. പിക്കറ്റിങ്ങുകാരും എത്തിയില്ല. സമരമില്ലെന്ന് കരുതി---------- മുൻസിഫിനെ കോടതി ജീവനക്കാർ അറിയിച്ചു. ഉടൻ മുൻസിഫ് എത്തി കോടതിയിൽ കയറി. ഉടൻതന്നെ ഒളിപ്പിച്ച തൊപ്പി ധരിച്ച് കൊടി ഉയർത്തിപ്പിടിച്ച് 'മഹാത്മാ ഗാന്ധി കീ ജയ്' എന്ന് മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി. പൊലീസും മുൻസിഫും കാഴ്ചക്കാരായ നാട്ടുകൂട്ടവും അമ്പരന്ന നിമിഷങ്ങളായിരുന്നു ------അന്ന്. മുൻസിഫ് കോടതി പിന്നീട് നിരവധി സമരങ്ങൾക്ക് സാക്ഷിയായി. എൻ.കെ. ബാലകൃഷ്ണൻ, മേലത്ത്, അച്യുതൻ എന്നിവർ അറസ്റ്റിലായി. ഒമ്പതുമാസം മുതൽ മുകളിലോട്ട് പലർക്കും പലതരത്തിൽ ശിക്ഷ ലഭിച്ചു. ബല്ലാരി ജയിലിലായിരുന്നു തടവ്. munsif court 117 വർഷം പഴക്കമുള്ള കാസർകോട് മുൻസിഫ് കോടതി കെട്ടിടം. ഇപ്പോൾ താലൂക്ക് ഒാഫിസായാണ് പ്രവർത്തിക്കുന്നത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.