വ്യാജരേഖ ചമച്ച് സ്വത്തുതട്ടൽ: പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

പയ്യന്നൂർ: വ്യാജരേഖ ചമച്ച് തളിപ്പറമ്പിലെ റിട്ട. സഹകരണ െഡപ്യൂട്ടി രജിസ്ട്രാർ പി. ബാലകൃഷ്ണ​െൻറ സ്വത്ത് തട്ടിയെടുത്ത കേസിലെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. കേസന്വേഷിക്കുന്ന പയ്യന്നൂർ പൊലീസി​െൻറ നിർദേശപ്രകാരമാണ് നടപടി. കേസിലെ പ്രതിയും അഭിഭാഷകയുമായ കെ.വി. ശൈലജ, ഭർത്താവ് കൃഷ്ണകുമാർ എന്നിവരുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കൃഷ്ണകുമാറി​െൻറ അക്കൗണ്ടിൽ കാര്യമായ നിക്ഷേപമില്ലെന്നാണ് സൂചന. ശൈലജക്ക് ആറോളം ബാങ്കുകളിലാണ് അക്കൗണ്ടുള്ളത്. പയ്യന്നൂർ ടൗണിലെ രണ്ടു സഹകരണ ബാങ്കുകളിൽ ലക്ഷങ്ങളുടെ നിക്ഷേപമാണുള്ളത്. ശൈലജ നിയമോപദേശകയായ ദേശസാൽകൃത ബാങ്ക് ശാഖയിൽ ഉൾപ്പെടെ കാര്യമായ നിക്ഷേപമില്ലെന്നാണ് വിവരം. എന്നാൽ, ഈ സ്ഥാപനത്തിലെ നിയമോപദേശകയുടെ സ്ഥാനം ഒഴിവാക്കുന്നതിന് ബാങ്ക് അധികൃതർ സർക്കിൾ ഇൻസ്പെക്ടറുടെ കത്ത് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമുള്ള നടപടി ബാങ്കി​െൻറ ഹെഡ് ഓഫിസ് പൂർത്തിയാക്കിവരുകയാണ്. ഒളിവിലുള്ള ശൈലജയെയും കൃഷ്ണകുമാറിനെയും പിടികൂടാൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് കേസന്വേഷിക്കുന്ന പയ്യന്നൂർ സി.ഐ എം.പി. ആസാദി​െൻറ നേതൃത്വത്തിൽ നീക്കംതുടങ്ങി. പ്രതികളുടെ പാസ്പോർട്ട് നമ്പർ ഉൾപ്പെടെ ശേഖരിച്ച് വെള്ളിയാഴ്ച നോട്ടീസ് പതിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. അതിനിടെ, ഒന്നാം പ്രതി ജാനകിക്ക് പെൻഷൻ ആവശ്യത്തിന് നോൺ മാര്യേജ് സർട്ടിഫിക്കറ്റ് അനുവദിച്ച വില്ലേജ് ഓഫിസറെ പൊലീസ് ചോദ്യംചെയ്തു. ബാലകൃഷ്ണ​െൻറ മരണത്തിനുശേഷം ജാനകി മറ്റ് വിവാഹം കഴിച്ചിട്ടില്ലെന്ന സർട്ടിഫിക്കറ്റാണ് വില്ലേജ് ഓഫിസർ നൽകിയത്. ഇതുപയോഗിച്ചാണ് ബാലകൃഷ്ണ​െൻറ സർവിസ് പെൻഷൻ വാങ്ങിയത്. പ്രതിമാസം 23,000 രൂപയോളമാണ് പെൻഷൻ തുകയിനത്തിൽ അക്കൗണ്ടിലെത്തിയത്. െറസിഡൻഷ്യൽ സർട്ടിഫിക്കറ്റിനുവേണ്ടി പയ്യന്നൂർ നഗരസഭയിൽ ജാനകി അപേക്ഷ നൽകിയപ്പോൾ പരിചയപ്പെടുത്തി കത്തുനൽകിയ അന്നത്തെ നഗരസഭാ കൗൺസിലറെയും തായിനേരിയിലെ വാടകവീടി​െൻറ ഉടമയെയും വിളിപ്പിച്ച് പൊലീസ് മൊഴി രേഖപ്പെടുത്തി. പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകിയ അന്നത്തെ വില്ലേജ് ഓഫിസറെയും തഹസിൽദാറെയും കഴിഞ്ഞദിവസം ചോദ്യം ചെയ്തതിൽനിന്ന് നിർണായകവിവരങ്ങൾ ലഭിച്ചതായാണ് സൂചന. ഉന്നതങ്ങളിലെ നിർബന്ധത്തിലാണ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് വിവരമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.