അംഗൻവാടി ശുചീകരിക്കുകയും പെയിൻറടിക്കുകയും ചെയ്​ത് വിദ്യാർഥികൾ മാതൃകയായി

പാനൂർ: അംഗൻവാടി ശുചീകരിക്കുകയും പെയിൻറടിക്കുകയും ചെയ്ത് വിദ്യാർഥികൾ മാതൃകയായി. കല്ലിക്കണ്ടി എൻ.എ.എം കോളജിലെ എൻ.എസ്.എസ് വളൻറിയർമാരാണ് കല്ലിക്കണ്ടി ടൗണിലെ അംഗൻവാടി വൃത്തിയാക്കിയത്. പരിപാടി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം അധ്യക്ഷൻ സമീർ പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസർ കെ.പി. നൗഷാദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് െസക്രട്ടറി ടി.പി. മുസ്തഫ, അംഗൻവാടി ജീവനക്കാരായ എം.പി. സുലോചന, കെ.പി. ദേവി എന്നിവർ സംസാരിച്ചു. വളൻറിയർമാരായ ആകിൽ അഷാദ്, വി.കെ. മുഹമ്മദ് റാഷിദ്, പി.കെ. മുഹമ്മദ്, മുഹമ്മദ് അഫ്രീദ്, വി.കെ. ഉസാമ, കെ. മുഹമ്മദ് ഇർഫാൻ, മേഘ സുരേന്ദ്രൻ, വി.കെ. അമ്പിളി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.