സദാചാര പൊലീസിങ്​: കർണാടകയിൽ സാംസ്​കാരിക നയം രൂപവത്​കരിച്ചു

ബംഗളൂരു: സദാചാര പൊലീസിങ് കുറ്റകരമായി കണക്കാക്കുന്ന സാംസ്കാരിക നയത്തിന് കർണാടക സർക്കാർ രൂപം നൽകി. കന്നട ഭാഷയെയും സംസ്കാരത്തെയും സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച പുതിയ സാംസ്കാരിക നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ, സമഗ്രമായ സാംസ്കാരിക നയം പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമായി കർണാടക. സംസ്കാരത്തി​െൻറ പേരിലുള്ള അതിക്രമങ്ങൾ തടയുന്ന നയം സദാചാര പൊലീസിങ്ങിനെ ശക്തമായി എതിർക്കുന്നുണ്ട്. ധാർമിക-അധാർമിക വേർതിരിവുകൾ സമൂഹം തീരുമാനിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് നീങ്ങുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് സർക്കാർ സാംസ്കാരിക നയവുമായി രംഗത്തുവരുന്നത്. ഇത്തരം നടപടികൾ തടയാനുള്ള അധികാരം പൊലീസിനാണെന്ന് നയം വ്യക്തമാക്കുന്നു. ഗോത്രവർഗ കലകെളയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കാനും സമുദായ സൗഹാർദം നിലനിർത്താനും ലക്ഷ്യമിടുന്ന നയം കന്നട സംസ്കാരത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനും ആവശ്യമായ നടപടികൾ സ്വീകരിക്കും. സമഗ്രമായ സാംസ്കാരിക നയം സംസ്ഥാനത്ത് നടപ്പാക്കാൻ സർക്കാർ 59 കോടി അനുവദിച്ചിട്ടുണ്ട്. കുടിവെള്ളക്ഷാമം: ഇന്നുമുതൽ നാലു റിസർവോയറുകളിൽനിന്ന് വെള്ളം തുറന്നുവിടും ബംഗളൂരു: മൈസൂരു- മാണ്ഡ്യ മേഖലകളിലെ കുടവെള്ള ക്ഷാമം പരിഹരിക്കാൻ നാലു റിസർവോയറുകളിൽനിന്ന് നദീ ജലം കനാലുകളിലൂടെ വിട്ടുനൽകാൻ സർക്കാർ തീരുമാനിച്ചു. വ്യാഴാഴ്ച മുതൽ കനാലുകളിൽ വെള്ളമൊഴുകിത്തുടങ്ങും. ഇതുസംബന്ധിച്ച് ബംഗളൂരുവിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് തീരുമാനം. കബനി, ഹേമാവതി, ഹരംഗി, കെ.ആർ.എസ് റിസർവോയറുകളിൽനിന്നാണ് വെള്ളം വിട്ടുനൽകുക. കഴിഞ്ഞ വേനലിൽ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെട്ടതും ഇത്തവണ മൺസൂണിൽ മഴ കുറവായതും കണക്കിലെടുത്ത് കനാലുകളിലൂടെ വെള്ളമെത്തിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ജലം വിട്ടുനൽകുന്നത് കുടിവെള്ള ആവശ്യങ്ങൾക്കുവേണ്ടി മാത്രമാണെന്നും കാർഷിക ആവശ്യങ്ങൾക്കായല്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേകം സൂചിപ്പിച്ചു. ജലക്ഷാമത്തിനിടയിലും റിസർവോയറുകളിൽനിന്ന് തമിഴ്നാട്ടിലേക്ക് ജലം നൽകുന്നതിനെതിരെ മാണ്ഡ്യ, മൈസൂരു മേഖലകളിൽ കർഷകർ സമരം ശക്തമാക്കിയിരുന്നു. കെ.ആർ.എസ് ഡാമിൽനിന്ന് തമിഴ്നാട്ടിലേക്ക് നൽകുന്ന വെള്ളത്തി​െൻറ തോത് വൈകാതെ കുറക്കുമെന്ന് ഇതുസംബന്ധിച്ച് കർഷകർക്ക് മുഖ്യമന്ത്രി ഉറപ്പുനൽകി. മലയാള ചലച്ചിത്രോത്സവം നാളെ മുതൽ ബംഗളൂരു: മൂന്നുദിവസങ്ങളിലായി ബംഗളൂരുവിൽ നടക്കുന്ന മലയാള ചലച്ചിേത്രാത്സവം വെള്ളിയാഴ്ച ആരംഭിക്കും. കർണാടക ചലനചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ വസന്ത്നഗർ മില്ലേഴ്സ് റോഡിലെ ചാമുണ്ഡേശ്വരി സ്റ്റുഡിേയായിൽ നടക്കുന്ന മേളയിൽ എട്ടു ചിത്രങ്ങൾ പ്രദർശിപ്പിക്കും. വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് ബംഗളൂരു നഗര വികസന മന്ത്രി കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്യും. കന്നട സംവിധായകൻ ഗിരീഷ് കാസറവള്ളി, മലയാളി സംവിധായകരായ വിധു വിൻസ​െൻറ്, ദിലീഷ് പോത്തൻ, നടൻ വിനയ് ഫോർട്ട്, കർണാടക ഫിലിം ചേംബർ ഒാഫ് കോമേഴ്സ് പ്രസിഡൻറ് സാര ഗോവിന്ദ് തുടങ്ങിയവർ പെങ്കടുക്കും. സംസ്ഥാന അവാർഡ് നേടിയ വിധു വിൻസ​െൻറി​െൻറ 'മാൻഹോൾ' ആണ് ഉദ്ഘാടന ചിത്രം. വൈകീട്ട് അഞ്ചിന് ദിലീഷ് പോത്ത​െൻറ 'മഹേഷി​െൻറ പ്രതികാരം' പ്രദർശിപ്പിക്കും. ശനിയാഴ്ച രാവിലെ 11ന് സജി എസ്. പാലമേലി​െൻറ 'ആറടി', ഉച്ചക്ക് 2.30ന് ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത 'കിസ്മത്ത്', ൈവകീട്ട് അഞ്ചിന് രാജീവ് രവി സംവിധാനം ചെയ്ത 'കമ്മട്ടിപ്പാടം' എന്നിവ പ്രദർശിപ്പിക്കും. ഞായറാഴ്ച രാവിലെ 11ന് ഷെറി സംവിധാനം ചെയ്ത 'ഗോഡ്സെ', ഉച്ചക്ക് 2.30ന് ടി.വി. ചന്ദ്ര​െൻറ 'മോഹവലയം', ൈവകീട്ട് അഞ്ചിന് ഡോ. ബിജുവി​െൻറ 'കാട് പൂക്കുന്ന നേരം' എന്നിവയുമാണ് പ്രദർശിപ്പിക്കുക. ത്രിദിന ചലച്ചിത്രമേളയിൽ പ്രവേശനം സൗജന്യമാണെന്ന് കർണാടക ചലനചിത്ര അക്കാദമി ചെയർമാൻ രാജേന്ദ്രസിങ് അറിയിച്ചു. ഒാൺലൈൻ ടാക്സികളുടെ പുതുക്കിയ നിരക്ക് ഉടൻ ബംഗളൂരു: ഒാൺലൈൻ ടാക്സി സർവിസുകളുടെ പുതുക്കിയ യാത്രാ നിരക്ക് ആഗസ്റ്റ് അവസാനം നിലവിൽ വരും. ഗതാഗത വകുപ്പ് നിശ്ചയിച്ച നിരക്ക് മന്ത്രിസഭ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. നോൺ എ.സി കാറുകൾക്ക് കിലോമീറ്ററിന് 10 രൂപയും എ.സി വാഹനങ്ങൾക്ക് 12 രൂപയുമാണ് നിശ്ചയിച്ച അടിസ്ഥാന നിരക്ക്. ഗതാഗത വകുപ്പി​െൻറ നേതൃത്വത്തിൽ ഒാൺൈലൻ ടാക്സി ഒാപറേറ്റർമാരും തൊഴിലാളി യൂനിയൻ പ്രതിനിധികളും ഉൾപ്പെടുന്ന കമ്മിറ്റിയാണ് പുതിയ നിരക്ക് നിശ്ചയിച്ചത്. സർക്കാറി​െൻറ അനുമതിയാവുന്നതോടെ പുതിയ നിരക്ക് നടപ്പാവും. ................................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.