പിതാവ്‌ വീട്ടിൽ പൂട്ടിയിട്ട പെൺകുട്ടികളെ ഹോസ്​റ്റലിലേക്ക്​ മാറ്റി

കാസര്‍കോട്‌: അപായപ്പെടുത്തുമെന്ന് ഭയന്ന് പിതാവ്‌ വീട്ടിനകത്ത് പൂട്ടിയിട്ട ആദിവാസി പെൺകുട്ടികളെ അധികൃതരെത്തി ഹോസ്റ്റലിലേക്ക് മാറ്റി. പൈവളിഗെ പഞ്ചായത്തിലെ കയ്യാര്‍, നെല്ലിക്കാറിൽ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന സഹോദരിമാരായ പെണ്‍കുട്ടികളെ പട്ടികവർഗ വികസന ഒാഫിസറും ജനപ്രതിനിധികളും എത്തിയാണ് കുണ്ടുംകുഴിയിലെ പട്ടികവർഗ പെൺകുട്ടികൾക്കുള്ള ഹോസ്റ്റലിൽ എത്തിച്ചത്. ഇവരുടെ പഠനം തുടരാനുള്ള നടപടികളും ആരംഭിച്ചു. ശരീരത്തി​െൻറ ഒരുഭാഗം തളർന്ന ആദിവാസിവയോധികൻ ഭാര്യ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് പെൺമക്കളെ സ്കൂളിൽപോലും പോകാൻ അനുവദിക്കാതെ വീട്ടിനകത്ത് പൂട്ടിയിട്ടശേഷം പുറത്തുപോയി യാചിച്ചാണ് ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്നത്. ഇതുസംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ജില്ല പട്ടികവര്‍ഗ ഓഫിസര്‍ ധനലക്ഷ്‌മി, എസ്‌.ടി പ്രമോട്ടര്‍ രമേശന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പ്രസാദ്‌റൈ, പഞ്ചായത്ത് അംഗം രാജീവി റൈ എന്നിവർ കഴിഞ്ഞദിവസം നെല്ലിക്കാറിലെ വീട്ടിലെത്തി കുട്ടികളുടെ സ്ഥിതി നേരിൽക്കണ്ടു. ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിപ്പോയതിനുശേഷം മക്കളെ ആരെങ്കിലും അപായപ്പെടുത്തുമോ എന്ന പേടികൊണ്ടാണ്‌ വീട്ടിൽ പൂട്ടിയിടുന്നതെന്ന് പിതാവ്‌ പറയുന്നു. മക്കളുടെ സുരക്ഷ ഏറ്റെടുക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്ന് ഇയാളുടെ സമ്മതത്തോടെയാണ് കുട്ടികളെ ഹോസ്റ്റലിലേക്ക് മാറ്റാൻ തീരുമാനിച്ചത്. പാതിവഴിയിൽ നിർത്തിവെച്ച വീടുനിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനും പക്ഷാഘാതത്തിനുള്ള ചികിത്സക്കും സഹായംനൽകുമെന്നും പട്ടികവർഗ വികസന ഒാഫിസർ അറിയിച്ചു. സൗജന്യ റേഷന്‍ നല്‍കുന്നതിനും നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.