മത്സ്യബന്ധന തൊഴിലാളികൾ സത്യഗ്രഹം തുടങ്ങി

കണ്ണൂർ സിറ്റി: ആയിക്കര മാപ്പിള ബേയിൽ മത്സ്യബന്ധന തൊഴിലാളികൾ സത്യഗ്രഹം ആരംഭിച്ചു. ആയിക്കര ഹാർബർ ഗേറ്റിന് മുൻവശത്ത് സജ്ജീകരിച്ച പന്തലിലാണ് സംയുക്ത മത്സ്യത്തൊഴിലാളി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ സമരം നടത്തുന്നത്. ഡ്രഡ്ജിങ് നടത്തുന്നതിൽ കാലതാമസമുണ്ടാക്കുന്ന ഹാർബർ എൻജിനീയറിങ് വിഭാഗത്തി​െൻറ അനാസ്ഥക്കെതിരെയാണ് സമരം. ഡ്രഡ്ജിങ് നടത്താത്തതിനാൽ ഞായറാഴ്ച മത്സ്യബന്ധനത്തിന് പോയ വലിയ വള്ളം മണൽതിട്ടയിലിടിച്ച് അപകടത്തിൽപെട്ടിരുന്നു. ഇത്തരത്തിൽ വള്ളങ്ങൾ അപകടത്തിൽപെട്ടാൽ വൻ സാമ്പത്തികനഷ്ടമാണ് തൊഴിലാളികൾക്കുണ്ടാകുന്നത്. അപകടം നടന്നാൽ അധികൃതർ തിരിഞ്ഞുനോക്കാത്തതും നഷ്ടപരിഹാരം നൽകാത്തതും നേരത്തെ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഹാർബർ മൗത്തിൽ ഡ്രഡ്ജിങ് നടത്തുന്നതുവരെ സത്യഗ്രഹം തുടരുമെന്നും മത്സ്യത്തൊഴിലാളി സംയുക്ത സമരസമിതി അറിയിച്ചു. സത്യഗ്രഹം അഷ്റഫ് ബംഗാളി മുഹല്ല ഉദ്ഘാടനം ചെയ്തു. കെ. രാജീവൻ അധ്യക്ഷത വഹിച്ചു. കെ.കെ. അബ്ദുസ്സലാം, ജോൺസൺ എന്നിവർ സംസാരിച്ചു. യു. പുഷ്പരാജ് സ്വാഗതം പറഞ്ഞു. പാവപ്പെട്ട തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളിൽ ഉടൻ തീർപ്പുകൽപിക്കാൻ അധികൃതർ മുന്നോട്ടുവരണമെന്ന് സമരസമിതി ആവശ്യെപ്പട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.