ആറളം ഫാം ആദിവാസി പുനരധിവാസകുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ കുടുംബശ്രീ മിഷൻ പദ്ധതി

കേളകം: ആറളം ഫാം ആദിവാസി പുനരധിവാസകുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സംസ്ഥാന കുടുംബശ്രീ മിഷ​െൻറ നേതൃത്വത്തിൽ ഒന്നരക്കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുന്നു. കണ്ണൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ െതരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലെ ആദിവാസികേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ജില്ല കുടുംബശ്രീ മിഷൻ നേരിട്ടാണ് ഗുണഭോക്തൃപങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നത്. കുടുംബങ്ങളുടെ സംഘടനാശേഷി വർധിപ്പിക്കുക, വിദ്യാഭ്യാസമേഖലയിലെ കൊഴിഞ്ഞുപോക്ക് തടയുക, കൊഴിഞ്ഞുപോയ കുട്ടികൾക്ക് തുടർപഠനം, ശാക്തീകരണം, കാർഷിക ഉന്നമനം, അടിസ്ഥാനസൗകര്യ വികസനം എന്നിവയാണ് കുടുംബശ്രീ അയൽക്കൂട്ടങ്ങൾ മുഖാന്തരം നടപ്പാക്കുക. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായുള്ള പഠനങ്ങൾ പൂർത്തിയായതായി ബന്ധപ്പെട്ടവർ അറിയിച്ചു. പദ്ധതികൾ നടപ്പാക്കുന്നതി​െൻറ ഭാഗമായി ജില്ല കലക്ടർ മിർ മുഹമ്മദലിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച രാവിലെ 11ന് കണ്ണൂരിൽ കലക്ടറുടെ ചേംബറിൽ നടക്കുന്ന യോഗത്തിൽ കുടുംബശ്രീമിഷൻ ഉദ്യോഗസ്ഥരും വിവിധ തുറകളിലെ പ്രതിനിധികളും പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.