അർബൻ സൊസൈറ്റി തെരഞ്ഞെടുപ്പ്: കോൺഗ്രസ്പ്രവർത്തകർ പാർട്ടി വിടാനൊരുങ്ങുന്നു

പെരിങ്ങത്തൂർ: പെരിങ്ങളം സഹകരണ അർബൻ സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡി.സി.സി നേതൃത്വം സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് പാർട്ടി വിടാനൊരുങ്ങി കോൺഗ്രസ് പ്രവർത്തകർ. കെ.കെ. രവീന്ദ്ര​െൻറ അധ്യക്ഷതയിൽ പെരിങ്ങത്തൂരിൽ ചേർന്ന യോഗത്തിലാണ് പാർട്ടി വിടുന്ന കാര്യം ചർച്ചയായത്. സൊസൈറ്റിയിൽ അഴിമതി നടക്കുന്നുണ്ടെന്നും ഇതിന് ഡി.സി.സി അനുകൂലപരിഹാരം കണ്ടില്ലെന്നുമാണ് ഇവരുടെ പക്ഷം. കരിയാട്, പെരിങ്ങളം, ചൊക്ലി മേഖലകളിലെ പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു. എൻ. സുകുമാരൻ, എം.ടി.കെ. ബാലൻ, ശ്രീജേഷ് ഇല്ലത്ത്, രാജൻ തെന്നൽ, മുരളി അട്ടമ്പായി, പ്രഭാകരൻ തെരു, ഗാന്ധി മോഹൻ, ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.