ഇതര സംസ്​ഥാന തൊഴിലാളികൾക്ക്​ മെഡിക്കൽ ക്യാമ്പ്​

കാസർകോട്: ഇതര സംസ്ഥാന തൊഴിലാളികൾക്ക് സംസ്ഥാന തൊഴിൽ വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ആരോഗ്യ വകുപ്പി​െൻറ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും നഴ്സിങ് ജീവനക്കാരുമടങ്ങിയ മെഡിക്കൽ സംഘം തൊഴിലാളികളെ പരിശോധിച്ചു. നൂറോളം പേരുടെ രക്തസാമ്പിളുകൾ ശേഖരിച്ചു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ ബീഫാത്തിമ ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഒാഫിസർ ജി. ധനഞ്ജയൻ, കെ.എ. ഷാജു എന്നിവർ സംസാരിച്ചു. പി. കരുണാകരൻ ബങ്കളം ക്ലാസെടുത്തു. ജില്ല ലേബർ ഒാഫിസർ എം. കുമാരൻ നായർ സ്വാഗതവും അസി. ലേബർ ഒാഫിസർ എം. കേശവൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.