​പേജ്​ ഏഴിലെ 'താഴെത്തട്ടിൽ നിയമനം: അഖിലേന്ത്യ ജുഡീഷ്യൽ സർവിസിനെ ഒമ്പതു ഹൈകോടതികൾ തള്ളി' എന്ന വാർത്ത മാറ്റിവെക്കണം. നന്നായി കൊടുക്കുകയും വേണം

താഴെത്തട്ടിൽ നിയമനം: അഖിലേന്ത്യ ജുഡീഷ്യൽ സർവിസിനെ ഒമ്പതു ഹൈകോടതികൾ തള്ളി ന്യൂഡൽഹി: ജുഡീഷ്യറിയുടെ താഴെത്തട്ടിലെ നിയമനത്തിന് പുതുതായി രൂപംനൽകാനുദ്ദേശിക്കുന്ന അഖിലേന്ത്യ സർവിസിെന ഒമ്പതു ഹൈകോടതികൾ എതിർത്തു. എട്ട് ഹൈകോടതികൾ നിബന്ധനകളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ രണ്ടു ഹൈകോടതികൾ മാത്രമാണ് അനുകൂലിച്ചതെന്നും നിയമ മന്ത്രാലയം രേഖ പറയുന്നു. അഖിലേന്ത്യ ജുഡീഷ്യൽ കമീഷൻ നടപ്പാക്കുന്നതിനെക്കുറിച്ച് കേന്ദ്ര നിയമമന്ത്രാലയം വിവിധ ഹൈകോടതികളോട് അഭിപ്രായം ആരാഞ്ഞിരുന്നു. 1960ൽ ഉരുത്തിരിഞ്ഞ ആശയം നരേന്ദ്ര മോദി സർക്കാറാണ് വീണ്ടും മുന്നോട്ടുവെച്ചത്. ആന്ധ്രപ്രദേശ്, ബോംബെ, ഡൽഹി, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, പട്ന, പഞ്ചാബ്, ഹരിയാന ഹൈക്കോടതികളാണ് നീക്കത്തെ എതിർത്തത്. സിക്കിം, ത്രിപുര ഹൈകോടതികൾ അനുകൂലമായി പ്രതികരിച്ചപ്പോൾ അലഹാബാദ്, ഛത്തീസ്ഗഢ്, ഹിമാചൽ പ്രദേശ്, കേരള, മണിപ്പൂർ, മേഘാലയ, ഒറീസ, ഉത്തരാഖണ്ഡ് ഹൈക്കോടതികൾ ഇതിൽ മാറ്റം നിർദേശിച്ചു. കീഴ്ക്കോടതികൾക്കു മേലുള്ള ഭരണ നിയന്ത്രണം അതത് ഹൈകോടതികൾക്കു തന്നെയാകണമെന്നാണ് മിക്ക ഹൈകോടതികളുടെയും ആവശ്യം. ഝാർഖണ്ഡ്, രാജസ്ഥാൻ ഹൈകോടതികൾ വിഷയം പരിഗണിച്ചുവരികയാണെന്ന് മറുപടി നൽകി. എന്നാൽ, കൽക്കത്ത, ജമ്മു കശ്മീർ, ഗുവാഹതി കോടതികളുടെ മറുപടി ലഭിച്ചിട്ടില്ല. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ നിയമന സമിതി നടത്തുന്ന കേന്ദ്രീകൃത പരീക്ഷയുടെ അടിസ്ഥാനത്തിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും പദ്ധതിയുണ്ട്. 4452 ജഡ്ജിമാരുടെ ഒഴിവുകളാണ് കീഴ്കോടതികളിലുള്ളത്. മുതിർന്ന ജഡ്ജിമാരെ ഉൾപ്പെടുത്തി രൂപവത്കരിക്കുന്ന സമിതിക്ക് ജുഡീഷ്യറിയുടെ താഴെത്തട്ടിൽ നിയമനം നൽകാൻ അനുമതി നൽകുന്നതാണ് അഖിലേന്ത്യ ജുഡീഷ്യൽ സർവിസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.