ആക്രമണക്കേസിൽ തടവും പിഴയും

കണ്ണൂർ: കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് തടവും പിഴയും. കോഴിക്കോട് ചേവായൂർ മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ ബിജുവിനെയാണ് (38) കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് (ഒന്ന്) മജിസ്ട്രേറ്റ് കോടതി 5000 രൂപ പിഴയടക്കാനും കോടതി പിരിയുംവരെ തടവിനും ശിക്ഷിച്ചത്. 2012 ഏപ്രിൽ 17നാണ് കേസിനാസ്പദമായ സംഭവം. കെ.എസ്.ആർ.ടി.സി ഡ്രൈവർ തലശ്ശേരി നെട്ടൂരിലെ എം.കെ. പ്രഭാകരനെ താവക്കര പുതിയ ബസ്സ്റ്റാൻഡിൽവെച്ച് ആക്രമിച്ച് പരിക്കേൽപിച്ചെന്നാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.