മോദിയു​േടയും പിണറായിയു​േടയും ഒരേ ശൈലി -^കെ. മുരളീധരൻ

മോദിയുേടയും പിണറായിയുേടയും ഒരേ ശൈലി --കെ. മുരളീധരൻ പയ്യന്നൂർ: കേന്ദ്രത്തിലെ ബി.ജെ.പി ഭരണത്തിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേരള മുഖ്യമന്ത്രി പിണറായി വിജയ‍​െൻറയും ശൈലി ഒരുപോലെയാണെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് കെ. മുരളീധരൻ എം.എൽ.എ. പയ്യന്നൂർ മയൂര ഓഡിറ്റോറിയത്തിൽ ഇന്ദിര ഗാന്ധിയുടെ ജന്മശതാബ്ദി ആഘോഷത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച കോൺഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലും കേരളത്തിലും ജനവിരുദ്ധനയങ്ങളാണ് നടക്കുന്നത്. ഇതുകാരണം ജനം പൊറുതിമുട്ടിയിരിക്കുകയാണ്. ഇന്ത്യൻജനതക്ക് എന്നും പ്രതീക്ഷ നൽകുന്ന പ്രസ്ഥാനം കോൺഗ്രസ് മാത്രമാണ്. കോൺഗ്രസ് തിരിച്ചുവരാൻ ജനം ആഗ്രഹിക്കുകയാണ്. മോദി വന്നശേഷം രാജ്യത്തി​െൻറ അകത്തെ സ്ഥിതിയും പുറത്തെ സ്ഥിതിയും മോശമായി. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മോശമായി. പശുവിറച്ചിയുടെ പേരിൽ നിരവധി ആളുകളെ കൊന്നു. കേരളത്തി​െൻറ അവസ്ഥ ദയനീയമാണ്. പത്രക്കാരോട് കടക്കൂ പുറത്ത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഗവർണർ വിളിച്ചുവരുത്തിയതിനും കേന്ദ്ര ആഭ്യന്തരമന്ത്രി ഫോണിൽ വിളിച്ചതിനും അരിശം മാധ്യമങ്ങളോടല്ല തീർക്കേണ്ടത്. സി.പി.എം ഭരണത്തിൽ കണ്ണൂരിലെ സ്ഥിതിതന്നെയായി തിരുവനന്തപുരത്ത്. ബോംബേറും കൊലപാതകവുമെല്ലാം തിരുവനന്തപുരത്തിന് പുതിയ അനുഭവമാണ്. മദ്യം വന്നാൽ ടൂറിസ്റ്റുകൾ വരും എന്നുപറഞ്ഞ് കേരളത്തിൽ മദ്യം ഒഴുക്കുന്നു. തകർന്ന റോഡുകളും ദിവസേന ഹർത്താലുമുള്ള നാട്ടിലേക്ക് എങ്ങനെയാണ് ടൂറിസ്റ്റുകൾ വരുകയെന്ന് അദ്ദേഹം ചോദിച്ചു. എം.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി. കുഞ്ഞിക്കണ്ണൻ ഇന്ദിര ഗാന്ധി അനുസ്മരണപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, എം.കെ. രാജൻ, വി.എൻ. എരിപുരം, ഡി.കെ. ഗോപിനാഥ്, കെ. ജയരാജ്, അബ്ദുൽ റഷീദ്, റഷീദ് കവ്വായി, എ.കെ. ശ്രീജ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.