ജില്ലയെ പരിസ്ഥിതിസൗഹൃദമാക്കാൻ ഇക്കോ സൈൻ പ്രിൻറിങ്​ വ്യാപകമാക്കുന്നു

കണ്ണൂര്‍: സൈന്‍ പ്രിൻറിങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയെ പരിസ്ഥിതിസൗഹൃദമാക്കുക എന്ന പദ്ധതിക്ക് പിന്തുണയേകി ഇക്കോ സൈന്‍ റീസൈക്ലിങ്ങിനായി തിരിച്ചെടുക്കാനുള്ള സംവിധാനം ഒരുക്കിയതായി ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉപയോഗശേഷം ഇക്കോ സൈന്‍ പ്രിൻറുകള്‍ റീസൈക്ലിങ്ങിന് തിരിച്ചെടുക്കുന്നതി​െൻറ ജില്ലതല ഉദ്ഘാടനം ആഗസ്റ്റ് ആറിനു രാവിലെ 10ന് കണ്ണൂര്‍ ചേംബര്‍ഹാളില്‍ നടക്കുന്ന അസോസിയേഷന്‍ ജില്ല കൺവെന്‍ഷനില്‍ പി.കെ. ശ്രീമതി എം.പി നിര്‍വഹിക്കും. കുടുംബസംഗമം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പ്രചാരണശേഷം ഇക്കോ സൈന്‍ പ്രിൻറുകള്‍ സ്ഥാപനങ്ങളില്‍ തിരിച്ചേല്‍പിക്കുന്നവര്‍ക്ക് സ്വര്‍ണനാണയമടക്കമുള്ള സമ്മാനപദ്ധതിക്കുള്ള ലക്കി ഡ്രോ കൂപ്പണ്‍ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് നിര്‍വഹിക്കും. മെംബര്‍ഷിപ് സര്‍ട്ടിഫിക്കറ്റ് വിതരണം കോര്‍പറേഷന്‍ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്‍ ടി.ഒ. മോഹനനും നിര്‍വഹിക്കുമെന്ന് സംഘാടകരായ കെ. മനോഹരൻ, എം.വി. പ്രസാദ്, സി.കെ. വിനോദ്, കാവ്യേഷ് പുന്നാട്, പി.കെ. രാജീവന്‍ എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.