മലബാർ സ്​റ്റാർട്ട്​ അപ്​ ആൻഡ്​ എൻറർപ്രണർഷിപ്​ സമ്മിറ്റ്​ നാളെ

കണ്ണൂര്‍: മലബാര്‍ സ്റ്റാർട്ട് അപ് ആന്‍ഡ് എൻറർപ്രണര്‍ഷിപ് സമ്മിറ്റ് കണ്ണൂരിൽ നടക്കും. ആഗസ്റ്റ് അഞ്ചിനു രാവിലെ 8.30 മുതല്‍ ഉച്ച 1.30 വരെ കണ്ണൂര്‍ മസ്‌കോട്ട് പാരഡൈസിലാണ് പരിപാടി. പോസിറ്റിവ് കമ്യൂണ്‍ എൻറർപ്രണര്‍ഷിപ് ക്ലബ്, ദിശ, ജെ.സി.ഐ എൻറർപ്രണേഴ്‌സ് ഹബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കേരള സ്റ്റാര്‍ട്ട് അപ് മിഷൻ, നാസ്‌കോം, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്, കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന സമ്മിറ്റ് കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനംചെയ്യും. പ്രമുഖ ടെക്‌നോളജിവിദഗ്ധന്‍ ഷിലെന്‍ സഗുണന്‍ അധ്യക്ഷതവഹിക്കും. കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ സി.ഇ.ഒ ഡോ. സജി ഗോപിനാഥ്, നാസ്‌കോം ഇന്നവേഷന്‍ ഡയറക്ടര്‍ നവരതന്‍ കതാരിയ, പ്രമുഖ എയ്ഞ്ചല്‍ നിക്ഷേപകന്‍ നാഗരാജ പ്രകാശം തുടങ്ങിയവര്‍ പങ്കെടുക്കും. സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ ആരംഭിക്കുന്നതു സംബന്ധിച്ചും സര്‍ക്കാർ, നാസ്‌കോം സഹായപദ്ധതികളെക്കുറിച്ചുമുള്ള അവബോധം, സംശയനിവാരണം, സ്റ്റാര്‍ട്ട് അപ് സംരംഭകര്‍ക്ക് നിക്ഷേപങ്ങളുടെ അപര്യാപ്തത തടസ്സമാകാതിരിക്കാന്‍ രൂപവത്കരിക്കുന്ന മലബാര്‍ എയ്ഞ്ചല്‍സ് എന്ന എയ്ഞ്ചല്‍സ് ഇൻവെസ്റ്റ്മ​െൻറ് സംവിധാനത്തി​െൻറ ഉദ്ഘാടനം, മലബാറിലെ സംരംഭകകൂട്ടായ്മയില്‍ തുടങ്ങുന്ന മലബാര്‍ സ്റ്റാർട്ട് അപ് ആന്‍ഡ് എൻറർപ്രണര്‍ഷിപ് ഇന്നവേഷന്‍ സോണി​െൻറ പദ്ധതി അവതരണം എന്നിവയാണ് പരിപാടികൾ. വിദ്യാര്‍ഥികള്‍ക്ക് നൂതനപദ്ധതികള്‍വഴി നേരിട്ടുള്ള പ്രായോഗികപരിശീലനത്തിലൂടെ ജോലി സാധ്യത ഉറപ്പാക്കാനും തൊഴില്‍ചെയ്യുന്നവര്‍ക്ക് സ്വയം സംരംഭകരാകാനുള്ള അവസരമുണ്ടാക്കാനുമാണ് മലബാര്‍ സ്റ്റാര്‍ട്ട് അപ് ലക്ഷ്യമിടുന്നതെന്ന് സംഘാടകരായ സി. ജയചന്ദ്രൻ, ദിലീപ് ടി. ജോസഫ്, കെ. സുഭാഷ് ബാബു, രജിത്, ഹാനി ഹാഷിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.