ഹയർസെക്കൻഡറി വിഭാഗത്തെ ഡി.പി.​​െഎയുടെ ഭാഗമാക്കാൻ നീക്കമെന്ന്​

കാസർകോട്: ഹയർസെക്കൻഡറി വിഭാഗത്തെ ഡി.പി.െഎയുടെ കീഴിലാക്കാൻ ശ്രമമെന്ന് ആക്ഷേപം. ഇത് ഹയർസെക്കൻഡറി അധ്യാപകർ ഒന്നടങ്കം എതിർക്കുന്നുവെന്ന് സർക്കാറിന് അറിയാമെങ്കിലും മറികടക്കാൻ ഹയർസെക്കൻഡറി പ്രവർത്തനങ്ങൾ ഡി.പി.െഎയുമായി യോജിപ്പിച്ച് നടത്തി ക്രമേണ ഡി.പി.െഎയുടെ ഭാഗമാക്കാനാണ് ശ്രമമെന്നാണ് പരാതി. ആദ്യഘട്ടം എന്നനിലയിൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റിനെ ഡി.പി.െഎ ഒാഫിസിലേക്ക് മാറ്റാൻ ഉത്തരവിറക്കിയതാണ് ഹയർസെക്കൻഡറി അധ്യാപകരെ പ്രകോപിതരാക്കിയത്. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് തിരുവനന്തപരുരത്ത് പി.എം.ജി ജങ്ഷനിൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റിന് കെട്ടിടം നിർമിക്കാൻ സർക്കാർ സ്ഥലം അനുവദിച്ചിരുന്നു. മൂന്നുകോടി രൂപ അനുവദിക്കുകയും ഒാഫിസിന് ശിലാസ്ഥാപനം നിർവഹിക്കുകയും ചെയ്തു. നിലവിൽ ജില്ലതല ഒാഫിസുകൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഒാഫിസിലേക്ക് മാറ്റാൻ നീക്കംനടക്കുന്നുണ്ട്. കെ.എസ്.ടി.എയുടെ താൽപര്യമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം. കെ.എസ്.ടി.എക്ക് സെക്കൻഡറിയിൽ ഉള്ളതുപോലെയുള്ള മേധാവിത്വം ഹയർസെക്കൻഡറിയിൽ ഇല്ല. സെക്കൻഡറിയോട് ചേർത്തുെവച്ചാൽ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ സമ്പൂർണ ആധിപത്യം ലഭിക്കുമെന്നതിനാൽ കെ.എസ്.ടി.എ ആണ് ഇതിന് നീക്കം നടത്തുന്നതെന്നാണ് ഹയർസെക്കൻഡറിയിലെ ഏക സംഘടനയായ ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ആരോപിക്കുന്നത്. ഹയർസെക്കൻഡറി അധ്യാപകർക്ക് ഇപ്പോൾ െഎ.ടി അറ്റ് സ്കൂൾ പരിശീലനം നൽകുന്നതിനെ എച്ച്.എസ്.ടി.എ എതിർക്കുകയാണ്. എസ്.സി.ഇ.ആർ.ടിയും സമാന്തരമായി പരിശീലനം നൽകുകയാണ്. ഇവരാണ് ഹയർസെക്കൻഡറിയുടെ പരിശീലകർ എന്ന് വരുത്താനാണിതെന്ന് പറയുന്നു. ഹയർസെക്കൻഡറിക്ക് ഒരു ഡയറക്ടർ ഇല്ല. ഡയറക്ടറായി നിയമിതനായ കെ.വി. പ്രശാന്ത് ചുമതലയേറ്റിട്ടില്ല. ഹയർസെക്കൻഡറിയിലെ സ്ഥലംമാറ്റം, ക്ലാസിലെ കുട്ടികളുടെ എണ്ണം നിശ്ചയിച്ചത് എന്നിവയെല്ലാം തർക്കത്തിലാണ്. ഹയർസെക്കൻഡറിയെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് സെക്രേട്ടറിയറ്റ് ധർണ നടത്തുമെന്ന് എച്ച്.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ് എം. രാധാകൃഷ്ണൻ, പ്രസിഡൻറ് ഡോ. സാബു ജി. വർഗീസ് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.