ചൊക്ലി: നിർമാണസാമഗ്രികളുടെ ലഭ്യത വർധിപ്പിച്ചുകൊണ്ട് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടണമെന്ന് നിർമാണത്തൊഴിലാളി യൂനിയൻ മേനപ്രം മേഖല രൂപവത്കരണ കൺവെൻഷൻ ആവശ്യപ്പെട്ടു. നോർത്ത് മേനപ്രം എൽ.പി സ്കൂളിൽ നടന്ന കൺവെൻഷൻ നിർമാണത്തൊഴിലാളി യൂനിയൻ ഏരിയ കമ്മിറ്റി അംഗം വി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. കെ. പ്രേമൻ അധ്യക്ഷത വഹിച്ചു. വി. ഉദയൻ, കെ. സജീവൻ, എം. സുധർമൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. പ്രേമൻ (പ്രസി), കെ. സജീവൻ (സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.