സ്കൂളിൽ പച്ചക്കറിനടീൽ

ഇരിണാവ്: വിഷരഹിത പച്ചക്കറി ഉൽപാദിപ്പിക്കണമെന്ന സന്ദേശവുമായി സംസ്ഥാന കൃഷിവകുപ്പി​െൻറ 'ഓണത്തിന് ഒരുമുറം പച്ചക്കറി' കാമ്പയിൻ പദ്ധതിയുടെ ഭാഗമായി ഇരിണാവ് പി.കെ.വി.എസ് മുസ്ലിം യു.പി സ്കൂളിൽ ആരംഭിച്ച പച്ചക്കറികൃഷിയുടെ നടീൽ ഉദ്ഘാടനം കല്യാശ്ശേരി കൃഷി ഓഫിസർ പി. ലത നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സക്കറിയ പടപ്പിൽ, മദർ പി.ടി.എ പ്രസിഡൻറ് കെ. പ്രീത എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക പി.വി. ബിന്ദു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി. മാനസൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.