സി.പി.എം ആളുകളെ ചാക്കിട്ടുപിടിക്കുന്ന പാർട്ടിയല്ല ^പി. ജയരാജൻ

സി.പി.എം ആളുകളെ ചാക്കിട്ടുപിടിക്കുന്ന പാർട്ടിയല്ല -പി. ജയരാജൻ കണ്ണൂർ: മറ്റു പാർട്ടികളിലുള്ള നേതാക്കന്മാരെയോ പ്രവർത്തകരെയോ ചാക്കിട്ടുപിടിക്കുന്ന പാർട്ടിയല്ല സി.പി.എമ്മെന്ന് കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജ​െൻറ ഫേസ്ബുക്ക് പോസ്റ്റ്. യൂത്ത് കോൺഗ്രസ് മുൻ പാർലമ​െൻറ് മണ്ഡലം പ്രസിഡൻറ് റിജിൽ മാക്കുറ്റി സി.പി.എമ്മിലേക്ക് പോകുന്നുവെന്ന് കഴിഞ്ഞദിവസങ്ങളിൽ സമൂഹമാധ്യമത്തിലും സായാഹ്നപത്രങ്ങളിലും വാർത്തകൾ പ്രചരിച്ചിരുന്നു. തന്നെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്തതായി റിജിൽ മാക്കുറ്റി പറഞ്ഞതായാണ് സായാഹ്നപത്രങ്ങൾ വാർത്ത നൽകിയത്. ഗോവധ നിരോധനത്തിനെതിരെ പരസ്യമായി കന്നുകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പാർലമ​െൻറ് മണ്ഡലം പ്രസിഡൻറായിരുന്ന റിജിൽ മാക്കുറ്റിയെ പാർട്ടിസ്ഥാനങ്ങളിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇൗ സസ്പെൻഡ് ഒഴിവാക്കിക്കിട്ടാനുള്ള സമ്മർദതന്ത്രം മാത്രമാണ് സി.പി.എമ്മിലേക്ക് പോകുന്നതായുള്ള വ്യാജപ്രചാരണത്തിന് പിന്നിലെന്ന് സി.പി.എം കരുതുന്നു. സമ്മർദതന്ത്രത്തി​െൻറ ഭാഗമായുള്ള തെറ്റായ അവകാശവാദങ്ങൾ ജനം തിരിച്ചറിയുമെന്നും ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.