യാത്രയയപ്പ്​

ചൊക്ലി: എം.എൻ.ആർ.ഇ.ജിയെ രക്ഷിക്കുക, ദലിത്-ആദിവാസി വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങൾ തടയുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യ അഗ്രികൾച്ചറൽ വർക്കേഴ്സ് യൂനിയ​െൻറ നേതൃത്വത്തിൽ ആഗസ്റ്റ് ഒമ്പതിന് നടക്കുന്ന പാർലമ​െൻറ് മാർച്ചിൽ പങ്കെടുക്കാൻ പോകുന്നവർക്ക് നൽകി. കർഷകത്തൊഴിലാളി യൂനിയൻ പാനൂർ ഏരിയ കമ്മിറ്റി ചൊക്ലി കാഞ്ഞിരത്തിൻകീഴിൽ ഒരുക്കിയ സമ്മേളനം കെ.എസ്.കെ.ടി.യു ജില്ല കമ്മിറ്റി അംഗം എ. വാസു ഉദ്ഘാടനം ചെയ്തു. വി.എ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. എം. സുധാകരൻ, വി. ഉദയൻ, കെ.പി. വിജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.