വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കാണാതായി, ഒഴുക്കിൽപെട്ടതായി സംശയം

പാണത്തൂർ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നരവയസ്സുകാരിയെ കാണാതായി. പാണത്തൂരിലെ ബാപ്പുംകയം കോളനിയിലെ ഇബ്രാഹിം-ഹസീന ദമ്പതികളുടെ മകൾ സന ഫാത്തിമയെയാണ് കാണാതായത്. കുട്ടി ഒഴുക്കിൽപെട്ടതായി സംശയിക്കുന്നു. ഇന്നലെ വൈകീട്ട് നാലുമണിയോടെ പാണത്തൂർ അംഗൻവാടിയിൽ നിന്ന് വീട്ടിലെത്തിയ കുട്ടി വീട്ടിനടുത്ത ഓവുചാലിനരികിൽ കളിച്ചിരുന്നു. ഈസമയത്ത് ശക്തമായ മഴയുണ്ടായിരുന്നതിനാൽ ഓവുചാലിനുള്ളിലൂടെ ഒഴുകിപ്പോയതായി വീട്ടുകാർ സംശയിക്കുന്നു. ഓവുചാൽ പാണത്തൂർപുഴയിലേക്കാണ് ഒഴുകി എത്തിച്ചേരുന്നത്. രാത്രി ഏഴുമണിയോടെ കുറ്റിക്കോലിൽനിന്നുള്ള ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാത്രി ഏറെ വൈകിയതോടെ ഫയർഫോഴ്സ് തിരച്ചിൽ നിർത്തിവെച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയതായും നാട്ടുകാർ സംശയിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.