ജില്ലതല ഓണം കലാമേളക്ക് നാളെ തുടക്കം

കൂത്തുപറമ്പ്: സി.ഐ.ടി.യുവി​െൻറ നേതൃത്വത്തിൽ നടക്കുന്ന ജില്ലതല ഓണം കലാമേള ശനി, ഞായർ ദിവസങ്ങളിൽ കൂത്തുപറമ്പിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ലയിലെ വിവിധ ഏരിയകളിൽനിന്നും െതരഞ്ഞെടുക്കപ്പെട്ട 350ഓളം കലാകാരന്മാരാണ് രണ്ടു ദിവസമായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുക. ഉദ്ഘാടനദിവസമായ ശനിയാഴ്ച വ്യക്തിഗത ഇനങ്ങളും ഞായറാഴ്ച ഗ്രൂപ് ഇനങ്ങളുമാണ് അരങ്ങേറുക. പ്രധാനവേദിയായ ടൗൺ ഹാളിന് പുറേമ, ടൗൺസ്ക്വയർ, പത്തലായി കുഞ്ഞിക്കണ്ണൻ സ്മാരകമന്ദിരം, സുധീഷ് സ്മാരകമന്ദിരം എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക. ടൗൺ സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ കരിവെള്ളൂർ മുരളി കലാമേള ഉദ്ഘാടനം ചെയ്യും. സി. കൃഷ്ണൻ എം.എൽ.എ, അരക്കൻ ബാലൻ തുടങ്ങിയവർ സംമ്പന്ധിക്കും. ഞായറാഴ്ച വൈകീട്ട് നടക്കുന്ന സമാപനസമ്മേളനം സാഹിത്യകാരൻ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യും. ജില്ല കലോത്സവവിജയികൾക്ക് ഈമാസം 25, 26 തീയതികളിൽ ആറ്റിങ്ങലിൽ നടക്കുന്ന സംസ്ഥാനതല ഓണം കലാമേളയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ജനറൽ കൺവീനർ കെ. അശോകൻ, ഭാരവാഹികളായ അറക്കൻ ബാലൻ, കെ. മനോഹരൻ, കെ.പി. രാജൻ, എം. സുകുമാരൻ, ടി. ശശി, കെ. കുഞ്ഞനന്തൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.