തെലങ്കാനയില്‍ ചന്ദനഫാക്ടറി ഉടമയെ ആക്രമിച്ച് 89 ലക്ഷം കവര്‍ന്ന കേസ്​: അന്വേഷണം കാസർകോ​േട്ടക്ക്

കാസർകോട്: തെലങ്കാനയില്‍ ചന്ദനഫാക്ടറി ഉടമയെ ആക്രമിച്ച് 89 ലക്ഷം രൂപ കവര്‍ന്ന കേസി​െൻറ അന്വേഷണം കാസർകോേട്ടക്ക് വ്യാപിപ്പിച്ചു. സംഘം സഞ്ചരിച്ചത് കാസർകോട് രജിസ്ട്രേഷനിലുള്ള കാറിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് തെലങ്കാന പൊലീസ് കാസർകോെട്ടത്തി. രണ്ടുമാസം മുമ്പാണ് സംഭവം നടന്നത്. ചന്ദനവിൽപനയുമായി ബന്ധപ്പെട്ട ആവശ്യത്തിനെത്തിയ സംഘം തർക്കത്തെ തുടർന്ന് ഫാക്ടറി ഉടമയെ ആക്രമിച്ച് പണം കൈക്കലാക്കി സ്ഥലംവിട്ടതായാണ് കേസ്. കാസർകോട് വിദ്യാനഗർ പൊലീസ്സ്റ്റേഷൻ പരിധിയിലെ ചന്ദന കള്ളക്കടത്തുമായി ബന്ധമുള്ള സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ജില്ല പൊലീസ് മേധാവി കെ.ജി. സൈമണുമായി കൂടിക്കാഴ്ച നടത്തിയശേഷം വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെത്തിയ തെലങ്കാന പൊലീസ്, സി.ഐ ബാബു പെരിങ്ങേത്തുമായി കേസ് സംബന്ധിച്ച് ചർച്ചനടത്തി. പ്രതികളെ കണ്ടെത്താൻ വിദ്യാനഗർ പൊലീസി​െൻറ സഹായം തേടിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.