റേഷൻ വിതരണം

കണ്ണൂർ: ജില്ലയിലെ റേഷൻകടകൾവഴി ഈമാസം എ.എ.വൈ കാർഡുടമകൾക്ക് 28 കിലോഗ്രാം അരിയും ഏഴ് കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുൻഗണന വിഭാഗത്തിൽപെട്ട കാർഡുകളിലെ ഓരോ അംഗത്തിനും നാലു കിലോഗ്രാം അരിയും ഒരുകിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുൻഗണന ഇതരവിഭാഗത്തിൽപെട്ട രണ്ടുരൂപ നിരക്കിലുള്ള ഭക്ഷ്യധാന്യവിതരണ പദ്ധതിയിലുൾപ്പെട്ടവർക്ക് ഓരോ അംഗത്തിനും രണ്ട് കിലോഗ്രാം അരി വീതം കിലോഗ്രാമിന് രണ്ടുരൂപ നിരക്കിലും ഒരുകിലോഗ്രാം ആട്ട കിലോഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും. രണ്ടുരൂപ നിരക്കിലുള്ള ഭക്ഷ്യധാന്യവിതരണ പദ്ധതിയിൽ ഉൾപ്പെടാത്ത ബാക്കിയുള്ള മുൻഗണനേതര വിഭാഗത്തിൽപെട്ടവർക്ക് കാർഡിന് മൂന്ന് കിലോഗ്രാം ഭക്ഷ്യധാന്യം സ്റ്റോക്കി​െൻറ അടിസ്ഥാനത്തിൽ ക്രമീകരിച്ച് അരി കിലോഗ്രാമിന് 8.90 രൂപ നിരക്കിലും ഗോതമ്പ് 6.70 രൂപ നിരക്കിലും, രണ്ട് കിലോഗ്രാം ആട്ട 15 രൂപ നിരക്കിലും നൽകും. റേഷൻവിതരണം സംബന്ധമായ പരാതികൾ താലൂക്ക് സപ്ലൈ ഓഫിസ്, തളിപ്പറമ്പ് -0460 2203128, തലശ്ശേരി -0490 2343714, കണ്ണൂർ -0497 2700091, ഇരിട്ടി -0490 2494930, ജില്ല സപ്ലൈ ഓഫിസ് -0497 2700552 എന്നീ നമ്പറുകളിൽ അറിയിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.