ബി.ജെ.പി നേതാവ് റഹിം വധശ്രമം: രണ്ട് പ്രതികള്‍ക്ക് തടവും പിഴയും; അഞ്ചുപേരെ വിട്ടു

മംഗളൂരു: ബി.ജെ.പി നേതാവ് റഹിം ഉച്ചിലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഏഴു പ്രതികളില്‍ രണ്ടുപേര്‍ക്ക് പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതി നാലുവര്‍ഷം തടവും ലക്ഷം രൂപ വീതം പിഴയും വിധിച്ചു. ഉള്ളാള്‍ സ്വദേശി മുഹമ്മദ് റഫീഖ് (31), സൂറത്കലിലെ അബ്ദുല്‍ ബഷീര്‍ (32) എന്നിവര്‍ക്കാണ് ശിക്ഷ. 2012 മാര്‍ച്ച് 15നായിരുന്നു കേസിനാസ്പദസംഭവം. ആര്‍.എസ്.എസ് നേതാവ് കല്ലട്ക്ക പ്രഭാകര്‍ ഭട്ട് നടത്തിയ പ്രകോപനപ്രസംഗത്തെ മുസ്ലിം സംഘടനകള്‍ ഒന്നടങ്കം അപലപിച്ചപ്പോള്‍ റഹിം പിന്തുണയുമായി രംഗത്തുവന്നതിനെത്തുടര്‍ന്നായിരുന്നു ആക്രമണം. സംഭവസമയം ബ്യാരി സാഹിത്യ അക്കാദമി പ്രസിഡൻറായിരുന്ന റഹിമിനെ അത്താവറില്‍ അക്കാദമി ഓഫിസ് പരിസരത്ത് വയറ്റത്തും കഴുത്തിനും വെട്ടുകയായിരുന്നു. ദീര്‍ഘകാല ചികിത്സക്ക് ശേഷമാണ് ആശുപത്രിവിട്ടത്. പ്രതികള്‍ കെട്ടിവെക്കുന്ന തുക റഹിമിന് നഷ്ടപരിഹാരമായി നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.