കാസർകോട്: പ്രായപൂർത്തിയാകാതെ സ്‌കൂട്ടറോടിച്ചതിന് ഒരുമാസം മുമ്പ് പൊലീസ് പിടികൂടി വിട്ടയച്ച പതിനേഴുകാരൻ സ്കൂട്ടറോടിച്ചുപോകുന്നതിനിടെ വീണ്ടും പിടിയിലായി. ഇതേതുടർന്ന് ആർ.സി ഉടമയായ പിതാവിനെതിരെ പൊലീസ് കേസെടുത്തു. ഒരുമാസം മുമ്പ് കാസര്‍കോട്ട് ട്രാഫിക് പൊലീസ് പിടികൂടിയതിനെ തുടർന്ന് പിതാവിനെ വിളിച്ചുവരുത്തി താക്കീത്ചെയ്ത് വിട്ടയച്ചിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് ചെങ്കളയില്‍ നിന്ന് വിദ്യാനഗർ പൊലീസാണ് വീണ്ടും പിടികൂടിയത്. തുടര്‍ന്ന് പിതാവിനെതിരെ കേസെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.