ഹജ്ജ് യാത്രയയപ്പ്

പെരിങ്ങത്തൂർ: കരിയാട് പ്രദേശത്തുനിന്ന് ഹജ്ജിന് പോകുന്നവർക്ക് കരിയാട് പുതുശ്ശേരി പള്ളി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. പ്രസിഡൻറ് എൻ.എ. കരീം അധ്യക്ഷത വഹിച്ചു. ഖാദി ഫസലുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പി. മുഹമ്മദ് മാസ്റ്റർ, ടി.കെ. റഷീദ്, ടി.കെ. കുഞ്ഞബ്ദുല്ല മാസ്റ്റർ, ടി.കെ. ഹമീദ് മാസ്റ്റർ, ഒ.കെ. ഇബ്രാഹീം, ഹജ്ജിന് പോകുന്ന ബഷീർ ആവോലം, കെ. അസ്ലം, പോക്കറാട്ടിൽ ലത്തീഫ്, കാരിയാട്ട് റഷീദ്, മൊയ്തു കൂലോത്ത്, സി. അലിയാർ, എം.പി. അശ്റഫ്, സി.കെ. മുഹമ്മദ്, പി.കെ. ഹമീദ്, മൊയ്തു, മഹമൂദ് എന്നിവർ സംസാരിച്ചു. കരിയാട് ഡയാലിസിസ് സ​െൻറർ ശിലാസ്ഥാപനം പെരിങ്ങത്തൂർ: കരിയാട് പെയിൻ ആൻഡ് പാലിയേറ്റിവി​െൻറ ആഭിമുഖ്യത്തിൽ ദുബൈ--ഖത്തർ ചാപ്ടറുകളുടെ സഹകരണത്തോടെ കരിയാട്ട് നിർമിക്കുന്ന കരുവഞ്ചേരി അബൂബക്കർ മാസ്റ്റർ സ്മാരക ഡയാലിസിസ് സ​െൻററി​െൻറ ശിലാസ്ഥാപനം ആഗസ്റ്റ് രണ്ടാം വാരം കരിയാട്ട് നടക്കും. എൻ.എ. കരീം (ചെയ), പി.കെ. രാജൻ (കൺ), മമ്മു പാലയാട്ട് (ട്രഷ) എന്നിവർ ഭാരവാഹികളായി നിർമാണ കമ്മിറ്റി രൂപവത്കരിച്ചു. പി.കെ. രാജൻ അധ്യക്ഷത വഹിച്ചു. നാസർ പോക്കറാട്ടിൽ, അസീസ് കക്കാട്ട്, എൻ.എ. കരീം, കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ, കെ. സിദ്ദീഖ് മാസ്റ്റർ, ടി.പി. ഹാരിസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.